Tuesday, 12 October 2010

Saturday, 9 October 2010

ഒരു മാവും ...പോലീസും ..പിന്നെ ഞാനും ....

കെ .ജി. സി . സിവില്‍ പഠിക്കുന്ന കാലം ...കുറച്ചു ചോരേം ആവിശ്യത്തിന് നീരുമായി ഇങ്ങനെ കഴിഞ്ഞു കൂടുന്നു ..കൂടെ രാഷ്ട്രീയം ,ക്ലബ്‌ ആദിയായ ഫുള്‍ടൈം പാര്‍ടൈം പ്രവര്‍ത്തനങ്ങളും ...പറമ്പ് ഒന്ന് കൊത്തിക്കിളക്കാന്‍ പറഞ്ഞാല്‍ ടൈം ഇല്ല ...ഷട്ടില്‍ കോക്ക് കളിക്കാനും കബഡി കളിക്കാനും പുറമ്പോക്ക് തറ കൊത്തിക്കിളക്കാന്‍ ആവിശ്യത്തിലധികം ടൈം ...വീട്ടില്‍ ഉള്ള കുന്താലി,മണ്‍വെട്ടി മുതലായവയുടെ വായ മുഴുവന്‍ പുറമ്പോക്ക് തറ തട്ടി വികൃതമാക്കി .. പണിയായുധങ്ങള്‍ വീട്ടുകാര്‍ കാണാതെ "താങ്ങി "മൂര്‍ച്ച കളഞ്ഞതിന് ..വീടുകാരുടെ വക നല്ല മൂര്‍ച്ചയുള്ള തെറിയും ഒത്തിരി കേട്ടിട്ടുണ്ട് (എന്നിട്ടും എവിടെ നന്നാവാന്‍ അടുത്ത പ്രാവിശ്യവും പരിപാടികള്‍ തന്നെ തുടരും )...
അപ്പോള്‍
ഞാന്‍ പറഞ്ഞുവന്നത് കാലത്ത് ഉണ്ടായ ഒരു സംഭവം ആണ് ...എന്റെ വല്യേട്ടന്‍ (വല്യമ്മച്ചിയുടെ മൂത്ത പുത്രന്‍ )ഞങ്ങളുടെ ഗ്രാമത്തിലെ ഒരു സഹകരണ ബാങ്കില്‍ ജോലിചെയ്യുന്നു ..ആദ്യം ബാങ്ക് വക റേഷന്‍ കട യില്‍ ആയിരുന്നു ..റേഷന്‍ കടയിലെ അരിയുടെ കല്ലുപെറുകാന്‍ മൂക്ക് പൊത്തി..പൊത്തി കയ്യിലും മൂക്കിലും തഴമ്പ് വന്ന ജനം റേഷന്‍ കടകള്‍ തഴഞ്ഞപ്പോള്‍ ചേട്ടനും മറ്റും ബാങ്കില്‍ ജോലിയായി ....അങ്ങനെ ഇരിക്കുമ്പോള്‍ ബാങ്കിന് അടുത്തുള്ള കൃഷിഭവനില്‍ നിന്ന് പുള്ളി ഒരു മൂവാണ്ടന്‍ മാവിന്റെ തൈ സംഘടിപ്പിച്ചു ...മൂവാണ്ടന്‍ മാവ് മൂന്നു കൊല്ലത്തില്‍ കായ്ക്കും എന്നാണ് പറയുന്നത് ...അങ്ങനെ നോക്കിയാല്‍ ചേട്ടന്‍ വാങ്ങിയത് ആറാണ്ടന്‍ മാവ് ആയിരുന്നു ...മൂന്നു കഴിഞ്ഞു നാല് ,അഞ്ചു ആയിട്ടും മാവ് പൂത്തില്ല ...മാവ് പൂത്തുകിട്ടാന്‍ വേണ്ടി ചേട്ടന്‍ പോയി" ജ്യോതിസ്സില്‍ "വരെ ചേര്ന്നു...നോ രക്ഷ ..അങ്ങനെ ആറാം കൊല്ലം മാവ് പൂത്തു ..അര ആള്‍ പൊക്കമുള്ള മാവില്‍ നിറയെ പൂക്കള്‍ ...ചേട്ടന്‍ ശെരിക്കും സന്തോഷവാനായി ...ഭാര്യ പ്രസവിച്ചെന്നു കേള്‍കുമ്പോള്‍ പ്രസവ മുറിയുടെ വെളിയില്‍ അക്ഷമനായി കാത്തുനില്‍ക്കുന്ന ഭര്‍ത്താവിന്റെ മുഖത്തെ സന്തോഷം പോലെ ... മാവ് പൂത്തത് കാണിക്കാന്‍ വേണ്ടി മാത്രം ...തന്റെ പുത്രന്റെ രണ്ടാം പിറന്നാള്‍ വിപുലമായി ആഘോഷിച്ചു ....ഒന്നാം പിറന്നാളിന് ഞങ്ങള്‍ കുറച്ചാളുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു ..അന്ന് വിപുലമാക്കാന്‍ പറഞ്ഞപ്പോള്‍ ..മോള്‍ടെ പിറന്നാള്‍കൊണ്ടാടിയല്ലോ വിപുലമായിട്ട് ..ഇപ്പോള്‍ ഇതൊക്കെ മതി ...എന്ന് പറഞ്ഞ ചേട്ടന്‍ ഇപ്പോള്‍ ദൂരെയുള്ള ബന്ധു മിത്രതികളെയും കണ്ടു പരിജയമുള്ള ബാങ്ക് കസ്ടമെര്സിനെ വരെ ക്ഷണിച്ചു ...തകൃതിയായി ആഘോഷിച്ചു ..വന്നവരോടെല്ലാം ഒരു ഗൈഡിനെ പോലെ മാവിന്റെ വിവരണങ്ങള്‍ തന്നെ ....

അങ്ങനെ
ചേട്ടന്റെ ആശയും ആവേശവുമായ മാവ് ...പൂക്കള്‍ മാറി കായ വീണു തുടങ്ങി ....ഏകദേശം ഒരുനാല്‍പതു എണ്ണമെങ്കിലും വരും .....മീരാ ജാസ്മിന് നമിതയുടെ നെഞ്ച് വച്ചപോലെ ...മാവ് മാങ്ങയുടെ ഭാരത്താല്‍ കുനിഞ്ഞു ..ചേട്ടന്‍ അവധിയെടുത്ത് മാവിന്റെ ശുശ്രൂഷകള്‍ നടത്തി ...ഇതിനിടയില്‍ മാവിലെ ഒരു മാങ്ങാ 2 വയസ്സുകാരന്‍ മകന്‍ പറിചപ്പോള്‍ ...വൈലോപ്പള്ളി യുടെ "മാമ്പഴം "വായിക്കാത്ത ...വായിച്ചാലും അതിന്റെ പൊരുള്‍ ശെരിക്കും മനസ്സില്‍ ആക്കാത്ത ചേട്ടന്‍ ...ചെറുക്കനെ എടുത്തിട്ടലക്കി ..അച്ചാമ്മ വീട്ടില്‍ കൊണ്ടാക്കി കളയും എന്ന് ഭീഷണിയും മുഴക്കി ...

ഒരു
ബന്ധു വിന്റെ കല്യാണത്തിന് പോയി തിരിച്ചു വന്ന ചേട്ടനും കുടുംബവും കാഴ്ച കണ്ടു ഞെട്ടി .....തന്റെസ്വപ്‌നങ്ങള്‍ മാങ്ങകളായി പൂത്തു നിന്ന മാവില്‍ ...രണ്ടു മാങ്ങയോഴിച്ച് എല്ലാം ആരോ പിച്ചി കടന്നു കളഞ്ഞുചേട്ടന്‍ കല്യാണ പെണ്ണിനെയും ചെക്കനേയും മനസ്സാ ശപിച്ചു .....ചേട്ടന്‍ കേസ് ക്രൈംബ്രാഞ്ചിന് വിട്ടുഅന്വഷണത്തില്‍ പ്രതികളെ കിട്ടി ...വകയില്‍ ഒരു ബന്ധുവിന്റെ മക്കള്‍ ആണ് പ്രതികള്‍ ...ആദ്യ ഭാര്യമരിച്ചതിനു ശേഷം ...ആദര്‍ശവാനായ ബന്ധു ...മുന്‍പ് രഹസ്യമായി പൂജിച്ചിരുന്ന വിഗ്രഹം ...(ഭാര്യയുടെ അനുജത്തി )പുണ്യാഹം തളിച്ച് സ്ഥിര പ്രതൃഷ്ട ആക്കി ...അങ്ങനെ രണ്ടിലും കൂടി 4 പിള്ളേര്‍ ...ഇവര്‍ ചേട്ടന്റെ വീടിന്റെ താഴത്തെ വീട്ടില്‍ വെള്ളം കോരാന്‍ പോയ വഴിക്ക് ... മാങ്ങകള്‍ നിന്ന് കൊഞ്ഞനം കുത്തി ...അടുത്ത് കൂടി പോകുന്ന ആരെങ്കിലും ഒന്ന് തുമ്മിപോയാല്‍..അവര്‍ കളിയാക്കി എന്ന് പറഞ്ഞു കൊരവള്ളിക്ക്‌ പിടിക്കുന്ന ആളാ അവരുടെ അച്ഛന്‍ .. അച്ഛന്റെ മക്കള്‍ക്ക് കൊഞ്ഞനം കുത്തല്‍ സഹിക്കുമോ ...അവര്‍ ചാടിക്കേറി മൊത്തത്തില്‍ അങ്ങ് കൊട്ടേഷന്‍ എടുത്തു ...രണ്ടു എണ്ണം മാത്രം എസ്കേപ്പ് .... വാര്‍ത്തയറിഞ്ഞ ചേട്ടന്‍ വാണം പോലെ അവരുടെ വീട്ടിലേക്കു കുതിച്ചു ..ചേട്ടന്‍ പുറപ്പെട്ട വിവരം" ശുഭാ ടി.വി "(ഞങ്ങളുടെ നാട്ടിലെ ഒരു പ്രാദേശിക വാര്‍ത്താ മാധ്യമം ആണ് ) ഫ്ലാഷ് ന്യുസ് ആയി എന്നെ അറിയിച്ചു ....വാര്‍ത്ത കിട്ടിയ ഉടന്‍ ഞാന്‍ സംഭവ സ്ഥലത്തേക്ക് കുതിച്ചു ...അവിടെ ചെന്നപ്പോള്‍ തൃശൂര്‍ പൂരം നടക്കുന്നു ... ...പൂ ....മുതലായ പദങ്ങള്‍ അലങ്കാരത്തോടെ പ്രയോഗിക്കുന്നു ....ഞാന്‍ ഡൈനാമിറ്റ് കള്കിടയില്‍ ചെറിയ ഓലപ്പടക്കം പൊട്ടിക്കും പോലെ ചിലത് പറഞ്ഞു ...(ഡൈനാമിറ്റ് സ്റ്റോക്ക്‌ ഉണ്ട് ...പക്ഷെ സുപ്രീം കോടതി അടുത്ത് നില്‍ക്കുന്നു ...ഡൈനാമിറ്റ് ഞാന്‍ എടുത്തു പൊട്ടിച്ചാല്‍ അത് കോടതി അലക്ഷ്യമാകും )...ഇതിനിടയില്‍ ചേട്ടന്റെ എതിരാളിയായ ആശാന്റെ ഭാര്യ ഒരു സ്പെഷ്യല്‍ ഐറ്റം കാണിച്ചു ...ഒരു സ്പെഷ്യല്‍ വാണം ...നല്ലപോലെ കത്തിക്കെരും എന്ന് കരുതിയെങ്കിലും പകുതിക്ക് വച്ച് തിരി കേടുപോയി ...മറ്റൊന്നുമല്ല മുണ്ട് പോക്കല്‍ വാണം ..മുട്ടോളം പൊക്കി ..തഴ്ത്തിക്കളഞ്ഞു ...ഇടയ്ക്കു രണ്ടു വട്ടം കൂടി വാണം വിടല്‍ ശ്രമം നടത്തി ..മൂന്നാം വട്ടം അല്പം കൂടി പൊങ്ങി എന്നല്ലാതെ ....വിചാരിച്ച അത്രേം ഉയരിതില്‍ വാണം പോയില്ല ....അവസാനം ചേട്ടന്‍ എതിരാളി ആശാന്റെ ചെകിട്ടത്ത് ഒന്ന് പൊട്ടിച്ചു ...അവസാനത്തെ ഡൈനാമിറ്റ് ....പിന്നെ കത്താതെ അവിടേം ഇവിടേം കിടക്കുന്ന ഓലപ്പടക്കങ്ങള്‍ പൊട്ടി ...സംഭവം തീര്‍ന്നു ....ചേട്ടന്‍ കലിയടങ്ങാതെ തിരിഞ്ഞു എന്നോട് "വീട്ടിപോടാ "....എന്ന് ആക്രോശിച്ചു ...ഞാന്‍ റോക്കെറ്റ്‌ പോലെ വീട്ടിലേക്കു പോയി ...

.... .. പിറ്റേന്ന് പ്രഭാതം ...സൂര്യന്‍ ചേട്ടന് വേറെ പണിയൊന്നും ഇല്ലാത്തതുകൊണ്ട് മൂപ്പര്‍ പതിവുപോലെ വായി നോക്കാന്‍ ഇറങ്ങി ...ഒരു ഓട്ടോറിക്ഷ വീടിന്റെ മുന്നില്‍ വന്നു നിന്ന് ..അതില്‍ നിന്ന് ഒരു പോലീസുകാരനും ..കൂടെ നമ്മുടെ എതിരാളി ആശാനും ഇറങ്ങി ...നേരെ വീട്ടിലെക്കുവന്നു ..ഞാന്‍ എവിടെ എന്ന് തിരക്കി ..എന്റെയും ചേട്ടന്റെയും പേരില്‍ അടികൊണ്ട എതിരാളി കേസ് കൊടുത്തു ...നാളെ രണ്ടാളും സ്റ്റേഷനില്‍ ഹാജരാകാന്‍ ഉത്തരവ് തന്നു ...അമ്മയും അമ്മാമയും കരച്ചില്‍ തുടങ്ങി ...പോലീസ് മുറയില്‍ ചില്ലറ വിരട്ടല്‍ എന്നെ നോക്കി ..ഞാന്‍ എന്റെ ചേട്ടന്റെ മാവും ..ആത്മാവും തമ്മിലുള്ള ബന്ധം പോലീസുകാരനെ പറഞ്ഞു മനസ്സില്‍ ആക്കാന്‍ ശ്രമിച്ചു ....പിന്നെ കൂടുതല്‍ പറയാന്‍ പോലിസുമീശയും...ചുവന്ന കണ്ണും എന്നെ അനുവദിച്ചില്ല ...

പിറ്റേന്ന്
ഞാനും ചേട്ടനും സ്റ്റേഷനില്‍ ഹാജരായി ...കേസ് എല്ലാം പറഞ്ഞു കൊമ്പ്ലിമെന്‍സ് ആക്കി ...ഒത്തുതീര്‍പ്പില്‍ മാങ്ങ വാങ്ങിക്കൊടുക്കാം എന്ന് അടികൊണ്ട ആശാന്‍ പറഞ്ഞു ....ചേട്ടന്‍ പറഞ്ഞു "എനിക്ക് നിന്റെമാങ്ങയും വേണ്ട മാങ്ങാ തൊലിയും വേണ്ട "...മനസ്സില്‍ ഇങ്ങനെ വിചാരിച്ചു കാണും ചേട്ടന്‍ .....അഥവാ മാങ്ങാ വാങ്ങിയാല്‍ ...കൊടുത്ത അടികൂടി തിരികെ വാങ്ങേണ്ടി വരില്ലേ .....വേല മനസ്സില്‍ ഇരിക്കട്ടെ ...ഞാന്‍ ആരാ മോന്‍ ......