Monday, 1 November 2010
Saturday, 9 October 2010
ഒരു മാവും ...പോലീസും ..പിന്നെ ഞാനും ....
അപ്പോള്‍ ഞാന്‍ പറഞ്ഞുവന്നത് ആ കാലത്ത് ഉണ്ടായ ഒരു സംഭവം ആണ് ...എന്റെ വല്യേട്ടന്‍ (വല്യമ്മച്ചിയുടെ മൂത്ത പുത്രന്‍ )ഞങ്ങളുടെ ഗ്രാമത്തിലെ ഒരു സഹകരണ ബാങ്കില്‍ ജോലിചെയ്യുന്നു ..ആദ്യം ബാങ്ക് വക റേഷന്‍ കട യില്‍ ആയിരുന്നു ..റേഷന്‍ കടയിലെ അരിയുടെ കല്ലുപെറുകാന്‍ മൂക്ക് പൊത്തി..പൊത്തി കയ്യിലും മൂക്കിലും തഴമ്പ് വന്ന ജനം റേഷന്‍ കടകള്‍ തഴഞ്ഞപ്പോള്‍ ചേട്ടനും മറ്റും ബാങ്കില്‍ ജോലിയായി ....അങ്ങനെ ഇരിക്കുമ്പോള്‍ ബാങ്കിന് അടുത്തുള്ള കൃഷിഭവനില്‍ നിന്ന് പുള്ളി ഒരു മൂവാണ്ടന്‍ മാവിന്റെ തൈ സംഘടിപ്പിച്ചു ...മൂവാണ്ടന്‍ മാവ് മൂന്നു കൊല്ലത്തില്‍ കായ്ക്കും എന്നാണ് പറയുന്നത് ...അങ്ങനെ നോക്കിയാല്‍ ചേട്ടന്‍ വാങ്ങിയത് ആറാണ്ടന്‍ മാവ് ആയിരുന്നു ...മൂന്നു കഴിഞ്ഞു നാല് ,അഞ്ചു ആയിട്ടും മാവ് പൂത്തില്ല ...മാവ് പൂത്തുകിട്ടാന്‍ വേണ്ടി ചേട്ടന്‍ പോയി" ജ്യോതിസ്സില്‍ "വരെ ചേര്ന്നു...നോ രക്ഷ ..അങ്ങനെ ആറാം കൊല്ലം മാവ് പൂത്തു ..അര ആള്‍ പൊക്കമുള്ള മാവില്‍ നിറയെ പൂക്കള്‍ ...ചേട്ടന്‍ ശെരിക്കും സന്തോഷവാനായി ...ഭാര്യ പ്രസവിച്ചെന്നു കേള്‍കുമ്പോള്‍ പ്രസവ മുറിയുടെ വെളിയില്‍ അക്ഷമനായി കാത്തുനില്‍ക്കുന്ന ഭര്‍ത്താവിന്റെ മുഖത്തെ സന്തോഷം പോലെ ...ഈ മാവ് പൂത്തത് കാണിക്കാന്‍ വേണ്ടി മാത്രം ...തന്റെ പുത്രന്റെ രണ്ടാം പിറന്നാള്‍ വിപുലമായി ആഘോഷിച്ചു ....ഒന്നാം പിറന്നാളിന് ഞങ്ങള്‍ കുറച്ചാളുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു ..അന്ന് വിപുലമാക്കാന്‍ പറഞ്ഞപ്പോള്‍ ..മോള്‍ടെ പിറന്നാള്‍കൊണ്ടാടിയല്ലോ വിപുലമായിട്ട് ..ഇപ്പോള്‍ ഇതൊക്കെ മതി ...എന്ന് പറഞ്ഞ ചേട്ടന്‍ ഇപ്പോള്‍ ദൂരെയുള്ള ബന്ധു മിത്രതികളെയും കണ്ടു പരിജയമുള്ള ബാങ്ക് കസ്ടമെര്സിനെ വരെ ക്ഷണിച്ചു ...തകൃതിയായി ആഘോഷിച്ചു ..വന്നവരോടെല്ലാം ഒരു ഗൈഡിനെ പോലെ മാവിന്റെ വിവരണങ്ങള്‍ തന്നെ ....
അങ്ങനെ ചേട്ടന്റെ ആശയും ആവേശവുമായ ആ മാവ് ...പൂക്കള്‍ മാറി കായ വീണു തുടങ്ങി ....ഏകദേശം ഒരുനാല്‍പതു എണ്ണമെങ്കിലും വരും .....മീരാ ജാസ്മിന് നമിതയുടെ നെഞ്ച് വച്ചപോലെ ...മാവ് ഈ മാങ്ങയുടെ ഭാരത്താല്‍ കുനിഞ്ഞു ..ചേട്ടന്‍ അവധിയെടുത്ത് ഈ മാവിന്റെ ശുശ്രൂഷകള്‍ നടത്തി ...ഇതിനിടയില്‍ മാവിലെ ഒരു മാങ്ങാ 2 വയസ്സുകാരന്‍ മകന്‍ പറിചപ്പോള്‍ ...വൈലോപ്പള്ളി യുടെ "മാമ്പഴം "വായിക്കാത്ത ...വായിച്ചാലും അതിന്റെ പൊരുള്‍ ശെരിക്കും മനസ്സില്‍ ആക്കാത്ത ചേട്ടന്‍ ...ചെറുക്കനെ എടുത്തിട്ടലക്കി ..അച്ചാമ്മ വീട്ടില്‍ കൊണ്ടാക്കി കളയും എന്ന് ഭീഷണിയും മുഴക്കി ...
ഒരു ബന്ധു വിന്റെ കല്യാണത്തിന് പോയി തിരിച്ചു വന്ന ചേട്ടനും കുടുംബവും ആ കാഴ്ച കണ്ടു ഞെട്ടി .....തന്റെസ്വപ്‌നങ്ങള്‍ മാങ്ങകളായി പൂത്തു നിന്ന മാവില്‍ ...രണ്ടു മാങ്ങയോഴിച്ച് എല്ലാം ആരോ പിച്ചി കടന്നു കളഞ്ഞുചേട്ടന്‍ ആ കല്യാണ പെണ്ണിനെയും ചെക്കനേയും മനസ്സാ ശപിച്ചു .....ചേട്ടന്‍ കേസ് ക്രൈംബ്രാഞ്ചിന് വിട്ടുഅന്വഷണത്തില്‍ പ്രതികളെ കിട്ടി ...വകയില്‍ ഒരു ബന്ധുവിന്റെ മക്കള്‍ ആണ് പ്രതികള്‍ ...ആദ്യ ഭാര്യമരിച്ചതിനു ശേഷം ...ആദര്‍ശവാനായ ബന്ധു ...മുന്‍പ് രഹസ്യമായി പൂജിച്ചിരുന്ന വിഗ്രഹം ...(ഭാര്യയുടെ അനുജത്തി )പുണ്യാഹം തളിച്ച് സ്ഥിര പ്രതൃഷ്ട ആക്കി ...അങ്ങനെ രണ്ടിലും കൂടി 4 പിള്ളേര്‍ ...ഇവര്‍ ചേട്ടന്റെ വീടിന്റെ താഴത്തെ വീട്ടില്‍ വെള്ളം കോരാന്‍ പോയ വഴിക്ക് ...ഈ മാങ്ങകള്‍ നിന്ന് കൊഞ്ഞനം കുത്തി ...അടുത്ത് കൂടി പോകുന്ന ആരെങ്കിലും ഒന്ന് തുമ്മിപോയാല്‍..അവര്‍ കളിയാക്കി എന്ന് പറഞ്ഞു കൊരവള്ളിക്ക് പിടിക്കുന്ന ആളാ അവരുടെ അച്ഛന് ..ആ അച്ഛന്റെ മക്കള്‍ക്ക് ഈ കൊഞ്ഞനം കുത്തല്‍ സഹിക്കുമോ ...അവര്‍ ചാടിക്കേറി മൊത്തത്തില്‍ അങ്ങ് കൊട്ടേഷന്‍ എടുത്തു ...രണ്ടു എണ്ണം മാത്രം എസ്കേപ്പ് ....ഈ വാര്‍ത്തയറിഞ്ഞ ചേട്ടന്‍ വാണം പോലെ അവരുടെ വീട്ടിലേക്കു കുതിച്ചു ..ചേട്ടന്‍ പുറപ്പെട്ട വിവരം" ശുഭാ ടി.വി "(ഞങ്ങളുടെ നാട്ടിലെ ഒരു പ്രാദേശിക വാര്‍ത്താ മാധ്യമം ആണ് ) ഫ്ലാഷ് ന്യുസ് ആയി എന്നെ അറിയിച്ചു ....വാര്‍ത്ത കിട്ടിയ ഉടന്‍ ഞാന്‍ സംഭവ സ്ഥലത്തേക്ക് കുതിച്ചു ...അവിടെ ചെന്നപ്പോള്‍ തൃശൂര്‍ പൂരം നടക്കുന്നു ...ക ...പൂ ....മുതലായ പദങ്ങള്‍ അലങ്കാരത്തോടെ പ്രയോഗിക്കുന്നു ....ഞാന് ആ ഡൈനാമിറ്റ് കള്കിടയില്‍ ചെറിയ ഓലപ്പടക്കം പൊട്ടിക്കും പോലെ ചിലത് പറഞ്ഞു ...(ഡൈനാമിറ്റ് സ്റ്റോക്ക് ഉണ്ട് ...പക്ഷെ സുപ്രീം കോടതി അടുത്ത് നില്‍ക്കുന്നു ...ഡൈനാമിറ്റ് ഞാന്‍ എടുത്തു പൊട്ടിച്ചാല്‍ അത് കോടതി അലക്ഷ്യമാകും )...ഇതിനിടയില്‍ ചേട്ടന്റെ എതിരാളിയായ ആശാന്റെ ഭാര്യ ഒരു സ്പെഷ്യല്‍ ഐറ്റം കാണിച്ചു ...ഒരു സ്പെഷ്യല്‍ വാണം ...നല്ലപോലെ കത്തിക്കെരും എന്ന് കരുതിയെങ്കിലും പകുതിക്ക് വച്ച് തിരി കേടുപോയി ...മറ്റൊന്നുമല്ല മുണ്ട് പോക്കല്‍ വാണം ..മുട്ടോളം പൊക്കി ..തഴ്ത്തിക്കളഞ്ഞു ...ഇടയ്ക്കു രണ്ടു വട്ടം കൂടി ഈ വാണം വിടല്‍ ശ്രമം നടത്തി ..മൂന്നാം വട്ടം അല്പം കൂടി പൊങ്ങി എന്നല്ലാതെ ....വിചാരിച്ച അത്രേം ഉയരിതില്‍ ആ വാണം പോയില്ല ....അവസാനം ചേട്ടന്‍ എതിരാളി ആശാന്റെ ചെകിട്ടത്ത് ഒന്ന് പൊട്ടിച്ചു ...അവസാനത്തെ ഡൈനാമിറ്റ് ....പിന്നെ കത്താതെ അവിടേം ഇവിടേം കിടക്കുന്ന ഓലപ്പടക്കങ്ങള്‍ പൊട്ടി ...സംഭവം തീര്‍ന്നു ....ചേട്ടന്‍ കലിയടങ്ങാതെ തിരിഞ്ഞു എന്നോട് "വീട്ടിപോടാ "....എന്ന് ആക്രോശിച്ചു ...ഞാന്‍ റോക്കെറ്റ് പോലെ വീട്ടിലേക്കു പോയി ...
.... .. പിറ്റേന്ന് പ്രഭാതം ...സൂര്യന്‍ ചേട്ടന് വേറെ പണിയൊന്നും ഇല്ലാത്തതുകൊണ്ട് മൂപ്പര്‍ പതിവുപോലെ വായി നോക്കാന്‍ ഇറങ്ങി ...ഒരു ഓട്ടോറിക്ഷ വീടിന്റെ മുന്നില്‍ വന്നു നിന്ന് ..അതില്‍ നിന്ന് ഒരു പോലീസുകാരനും ..കൂടെ നമ്മുടെ എതിരാളി ആശാനും ഇറങ്ങി ...നേരെ വീട്ടിലെക്കുവന്നു ..ഞാന്‍ എവിടെ എന്ന് തിരക്കി ..എന്റെയും ചേട്ടന്റെയും പേരില്‍ അടികൊണ്ട എതിരാളി കേസ് കൊടുത്തു ...നാളെ രണ്ടാളും സ്റ്റേഷനില്‍ ഹാജരാകാന്‍ ഉത്തരവ് തന്നു ...അമ്മയും അമ്മാമയും കരച്ചില്‍ തുടങ്ങി ...പോലീസ് മുറയില്‍ ചില്ലറ വിരട്ടല്‍ എന്നെ നോക്കി ..ഞാന്‍ എന്റെ ചേട്ടന്റെ മാവും ..ആത്മാവും തമ്മിലുള്ള ബന്ധം പോലീസുകാരനെ പറഞ്ഞു മനസ്സില്‍ ആക്കാന്‍ ശ്രമിച്ചു ....പിന്നെ കൂടുതല്‍ പറയാന്‍ ആ പോലിസുമീശയും...ചുവന്ന കണ്ണും എന്നെ അനുവദിച്ചില്ല ...
പിറ്റേന്ന് ഞാനും ചേട്ടനും സ്റ്റേഷനില്‍ ഹാജരായി ...കേസ് എല്ലാം പറഞ്ഞു കൊമ്പ്ലിമെന്‍സ് ആക്കി ...ഒത്തുതീര്‍പ്പില്‍ മാങ്ങ വാങ്ങിക്കൊടുക്കാം എന്ന് അടികൊണ്ട ആശാന്‍ പറഞ്ഞു ....ചേട്ടന്‍ പറഞ്ഞു "എനിക്ക് നിന്റെമാങ്ങയും വേണ്ട മാങ്ങാ തൊലിയും വേണ്ട "...മനസ്സില്‍ ഇങ്ങനെ വിചാരിച്ചു കാണും ചേട്ടന്‍ .....അഥവാ ആ മാങ്ങാ വാങ്ങിയാല്‍ ...കൊടുത്ത അടികൂടി തിരികെ വാങ്ങേണ്ടി വരില്ലേ .....വേല മനസ്സില്‍ ഇരിക്കട്ടെ ...ഞാന്‍ ആരാ മോന്‍ ......
Sunday, 18 October 2009
ഒരു ലോട്ടറി വരുത്തിയ വിന ....
നിയമ പ്രകാരമുള്ള മുന്നറിയിപ്പ് :ഈ കഥയില്‍ ചിലപ്പോള്‍ നിങ്ങള്‍ ഉദ്ദേശിക്കും പോലെ നര്‍മം ഉണ്ടായെന്നുവരില്ല.മറിച്ച് ഗൗരവമുള്ള ഒരനുഭവം കുറിക്കുകയാണ് ...തിരൂര്‍ കാരന്‍ ഒരു കവിതയില്‍ പറഞ്ഞതുപോലെ 'ചീവിടുകളെ തട്ടി അകറ്റി വെള്ളരി പ്രാവിനെ മാത്രം പറക്കാന്‍ അനുവദിക്കില്ല ".കുറച്ചു ചീവിടുകളും പറന്നോട്ടെ ...ന്താ...
എങ്കില്‍ ഞാന്‍ തുടങ്ങുവാ .....
ഈ കഥ നടക്കുന്നത് 1997 -മാണ്ടില്‍ ആണ് .ഞാന്‍ വിദ്യാഭ്യാസമൊക്കെ ഏറെക്കുറെ പൂര്‍ത്തിയാക്കി (ഇനിയും തുടര്‍ന്നാല്‍ സ്ഥിരമായി ഇരിക്കുന്ന ബഞ്ച് കേറി ഉടക്കിയാലോ എന്ന് പേടിച്ചു മാത്രമാണ് കേട്ടോ )ഇങ്ങനെ വായും നോക്കി നടക്കുകയാണ് .നമ്മുടെ വിദ്യാഭ്യാസത്തിനു യോജിച്ച പോസ്റ്റുകള്‍ ഒന്നും സര്‍ക്കാരില്‍ ഒഴിവില്ലാത്തതു കൊണ്ടും ,വെറുതെ പട്ടിണി കിടന്നു ചാകണ്ട എന്നുള്ളതിനാലും ഞാന്‍ അല്ലറ ചില്ലറ കൂലി പണികളും ഹോം ടുഷനും ഒക്കെ ആയി കഴിഞ്ഞു കൂടി .കൂലി പണികളുടെ കൂട്ടത്തില്‍ വീടുകള്‍ക്ക് പെയിന്റടിക്കുന്ന പണി കൂടി ഉള്‍പ്പെട്ടിരുന്നു .അങ്ങനെ ഇരിക്കെ അടുത്തുള്ള ഹരിജന്‍ ബാങ്ക് പെയിന്ടടിക്കാനുണ്ടെന്നു കേട്ടു.പക്ഷെ അത് കൊട്ടേഷന്‍ മുഖേനയാണ് എന്ന് മാത്രമല്ല കൊട്ടേഷന്‍ പിടിക്കുന്ന ആള്‍ ഹരിജനും ആയിരിക്കണം ...എന്‍റെ ദയനീയ സ്ഥിതി അറിയാവുന്ന എന്‍റെ കൂട്ടുകാരന്‍ ശശി എന്‍റെ ബിനാമി ആകാം എന്ന് സമ്മതിച്ചു .അങ്ങനെ ശശിയുടെ നാമത്തില്‍ എനിക്ക് പെയിന്റടിക്കാന്‍ അവസരം കിട്ടി .പെയിന്റിംഗ് ഏകദേശം പൂര്‍ത്തിയായി നെയിം ബോര്‍ഡ് എഴുതുക എന്ന കടമ്പ കൂടി ഉണ്ട് .എന്‍റെ സുഹൃത്ത് ആയ രാജു (നിലവില്‍ പഞ്ചായത്ത് മെമ്പര്‍ ആണ് )ബോര്‍ഡ് എഴുതാമെന്ന് ഏറ്റു(എഴുതി കിട്ടിയാല്‍ എന്‍റെ ഭാഗ്യം എന്ന് ഞാന്‍ മനസ്സില്‍ ഓര്‍ത്തു.കാരണം പുള്ളി ഇന്നു മുങ്ങിയാല്‍ പിന്നെ 6 മാസം കഴിഞ്ഞേ പൊങ്ങു ).ബാങ്ക് സെക്രട്ടറിയുടെ പക്കല്‍ നിന്നു രജിസ്ടര്‍ നമ്പര്‍ ഒക്കെ വാങ്ങി ..പിന്നെ അവിടെയുള്ള കസേര ,ഷെല്‍ഫ് മുതലായവയുടെ മിനുക്ക് പണികളില്‍ ഏര്‍പ്പെട്ടു കൊണ്ടിരുന്നപ്പോള്‍ ബോര്‍ഡ് മെമ്പര്‍ കൂടി ആയ ശേഖരഅണ്ണന്‍ വന്നു .എന്നിട്ട് പറഞ്ഞു '"അഡ്രെസ്സില്‍ പിന്‍ നമ്പര്‍ വക്കണം കേട്ടോടെയ് ".ഞാന്‍ വിനീത വിധേയനായി പറഞ്ഞു (കാരണം അവസാന ഗടു പൈസക്ക് അണ്ണന്‍റെ ഒപ്പ് കൂടി വേണം )"ശരി അണ്ണാ"...ദേ വരുന്നു അടുത്ത ചോദ്യം "പിന്‍ നമ്പര്‍ അറിയാമോടെയ് "?ഞാന്‍ വീണ്ടും വിനയത്തോടെ പറഞ്ഞു "അറിയാം 6,9,1,3,0,2". ഇതു കേട്ട ശേഖരഅണ്ണന്‍ തല അങ്ങോട്ടും ഇങ്ങോട്ടും ആട്ടി എന്നിട്ട് ഉത്തരം തെറ്റി പറഞ്ഞ കുട്ടിയെ നോക്കുന്ന അധ്യാപകനെ പോലെ എന്നെ തുറിച്ചു നോക്കി പറഞ്ഞു ..."അങ്ങനെ അല്ല കേട്ടോ ...691,302 എന്നാ .."ഉള്ളില്‍ പൊട്ടിവന്ന ചിരി അടക്കി ഞാന്‍ "ശരി അണ്ണാ" എന്ന് വീണ്ടും സൌമ്യനായ് മൊഴിഞ്ഞു .....
മേല്‍പറഞ്ഞത് ഭൂതകാലം ...എന്നാല്‍ വര്‍ത്തമാന കാലത്ത് പ്രസ്തുത ബാങ്കില്‍ അരങ്ങേറിയ ഒരു കഥ എന്‍റെ സുഹൃത്ത് ശശി പറയുകയുണ്ടായി ....ഈ ബാങ്കിന്‍റെ സെക്രട്ടറി ആയി ചുമതല വഹിച്ചു കൊണ്ടിരിക്കുന്നത് എന്‍റെ സുഹൃത്ത് കൂടിയായ ഒരു സഖാവാണ് (ചില സാങ്കേതിക കാരണങ്ങളാല്‍ പേരു വെളിപ്പെടുത്തുന്നില്ല ).പ്രസ്തുത ബാങ്കിന്‍റെ ഗുണഭോക്താവായ (പേരില്‍ മാത്രം )ഒരാള്‍ക്ക് 35000 രൂപ ലോട്ടറി അടിച്ചു...രണ്ടു പെണ്മക്കള്‍ പുര നിറഞ്ഞു വളര്‍ന്നു വരുന്ന സമയമായത് കൊണ്ട്പാവത്തിന് വലിയ ആശ്വാസം ആയിരുന്നു ഈ തുക .നമ്മുടെ ബാങ്കിന്‍റെ സെക്രട്ടറി വക നല്ല ഉപദേശം ഉടനെ കിട്ടി .."അത് നമ്മുടെ ബാങ്കില്‍ ഇട്ടേക്ക് ...ആവിശ്യം വരുമ്പോള്‍ എടുക്കാല്ലോ ..."ഈ ഉപദേശം ഗുണഭോകതാവിനും ബോധിച്ചു .അത് പ്രകാരം പൈസ ന്യൂസ്‌പേപ്പറില്‍ പൊതിഞ്ഞു സെക്രട്ടറി സമക്ഷത്തില്‍ ഏല്പിച്ചു ..ഒരു സ്റ്റാഫ് മാത്രമുള്ള ബാങ്കിലെ സെക്രട്ടറി പൈസ എണ്ണി തിട്ടപ്പെടുത്തി രസീതും നല്കി സന്തോഷ പൂര്‍വ്വം അയാളെ യാത്രയാക്കി ...ആറ് മാസം കഴിഞ്ഞു ഗുണഭോക്താവിന്റെ പെണ്മക്കളില്‍ മൂത്തയാള്‍ക്ക് ഒരു വിവാഹാലോചന വന്നു ...പയ്യന്‍ കൊള്ളാം ...പിന്നെ പൈസ നമ്മുടെ ബാങ്കിലും ഉണ്ടല്ലോ ...ഇതങ്ങു ഉറപ്പിക്കാം എന്നുതന്നെ അയാള്‍ തീരുമാനിച്ചു ...ഏകദേശം ഉറപ്പ് കൊടുത്തിട്ട് പിറ്റേ ദിവസം ബാങ്കിലേക്ക് വച്ചു വിട്ടു ....സെക്രട്ടറിയെ കണ്ട് കാര്യം ബോധിപ്പിച്ചു ..വിദ്യാഭ്യാസമില്ലാത്ത ഉപഭോക്താവിന് ദഹിക്കാത്ത ചില സാങ്കേതിക കാരണങ്ങളുടെ അകമ്പടിയോടെ ഒരാഴ്ച സമയം വേണം പൈസ ലഭിക്കാന്‍ എന്ന് തട്ടിവിട്ടു സെക്രട്ടറി .ഇതു കേട്ടു പാവം ഗുണഭോക്താവ് തിരിച്ചു നടന്നു ...ഒരാഴ്ച അല്ലെ അപ്പോളേക്കും മറ്റുകാര്യങ്ങള്‍ എല്ലാം തുടങ്ങി വയ്ക്കാം എന്ന ആശ്വാസത്തോടെ ...ഒരാഴ്ച കഴിഞ്ഞു വന്നപ്പോള്‍ വീണ്ടും ഒരാഴ്ച കൂടി പറഞ്ഞു നമ്മുടെ സെക്രട്ടറി ..എന്തിനേറെ പറയുന്നു ആഴ്ച പിന്നെ ഒരു മാസം ആയി ...പിന്നെ രണ്ടു ..ഇങ്ങനെ മാസങ്ങള്‍ മാറുന്നതല്ലാതെ സെക്രട്ടറിയുടെ വാചകത്തിന് ഒരു മാറ്റവും ഇല്ല ...ഗതികെട്ട ആ പാവം മനുഷ്യന്‍ അപമാനവും പറ്റിക്കപ്പെടലും സഹിക്ക വയ്യാതെ തന്‍റെ പെണ്മക്കളെയും കൂട്ടി ബാങ്കിലേക്ക് പോയി ..സെക്രട്ടറിയുടെ റൂമില്‍ നേരെ കേറിച്ചെന്നുവാതില്‍ അടച്ചു ....ഇതെല്ലാം കണ്ടു തൊട്ടടുത്ത കടമുക്കില്‍ കൂടി നിന്ന ജനത്തിന് എന്തോ പന്തികേട് മണത്തു ...കാരണം ഈ പാവത്തിന്‍റെ ദയനീയ സ്ഥിതിയും നിത്യന ഉള്ള വരവും പോക്കും അവരും കാണുന്നുണ്ടായിരുന്നു ...സെക്രട്ടറിയുടെ റൂമിന്‍റെ തുറന്നു കിടന്ന ജനാലക്ക് ചെന്ന അവര്‍ കണ്ട കാഴ്ചയും കേട്ട സംഭാഷണവും ഇങ്ങനെ .....
ഉപഭോക്താവ് ഇടുപ്പില്‍ ഒളിച്ചു കൊണ്ടുവന്ന വെട്ടുകത്തി ഊരിക്കൊണ്ട് ഇങ്ങനെ അലറി
"നിന്നെ വെട്ടി തുണ്ടമാക്കുമെടാ ....----മോനേ "
ഭയന്ന് വിറച്ച സെക്രട്ടറി :"അണ്ണാ ഇതു എന്‍റെ കുഴപ്പം അല്ല ...പേപ്പര്‍ ശരിയായി വരാത്ത താണ് ....നാളെ ഈ കാര്യത്തിന് വേണ്ടി ഞാന്‍ ജില്ലാ ബാങ്കില്‍ പോകും തീര്‍ച്ച "
ഗുണഭോക്താവ് :"നീ ഇനി ഒരിടത്തും പോകണ്ട ....നീ ഇനി ജീവിചിരിക്കണ്ട ...എന്‍റെ മോള്‍ടെ കല്യാണം മുടങ്ങി ...ഞാന്‍ നാണം കെട്ടു....നിന്നെ വെട്ടിക്കൊന്നു ഞാന്‍ ജയിലില്‍ പോകും ..."
സെക്രട്ടറിയും ...ഗുണഭോക്താവും ഇങ്ങനെ അരങ്ങു നിറഞ്ഞാടുമ്പോള്‍ ...പുറത്തു നിന്നു ജനം "അരുതേ "എന്ന് വിലക്കുന്നു ...പെട്ടെന്ന് അവിടെ നിന്നിരുന്ന പെണ്മക്കളില്‍ മൂത്തവള്‍ ഇങ്ങനെ അലറി "അച്ഛന്‍ കൊല്ലും ...കൊല്ലും ..എന്ന് പറഞ്ഞോണ്ടിരിക്കാതെ ....ഈ കള്ള------മോനേ അങ്ങ് വെട്ടി കൊല്ലച്ചാ " എന്ന് ...ഇതു കേട്ട സെക്രട്ടറി പാന്റില്‍ മൂത്രം ഒഴിചെന്നു കഥയുടെ പിന്നാമ്പുറം..പിന്നെ നാട്ടുകാര്‍ ഒരുവിധം ഗുണഭോക്താവിനെ അനുനയിപ്പിച്ചു ..പൈസ ഗഡുക്കള്‍ ആയി കൊടുത്തു കൊള്ളാമെന്ന് സെക്രട്ടറി സമ്മതിച്ചു ...മനസ്സില്ലാ മനസ്സോടെ ഈ നിബന്ധന ആ പാവം അംഗീകരിച്ചു ...അയ്യായിരവും ...രണ്ടായിരവും ..ആയ് ഒരു വിധം പൈസ വാങ്ങി എടുത്തു (എന്ന് വിശ്വസിക്കുന്നു )...ഓരോ ഗടുക്കളും വാങ്ങി പോകുന്ന ആ പാവം ഇങ്ങനെ ചിന്തിചിട്ടുണ്ടാകണം .."ഭഗവാനെ ...ആര്‍ക്കും ഇതുപോലെ ലോട്ടറി അടിക്കല്ലേ " എന്ന് ..
അടിക്കുറിപ്പ് :ഈ കഥയില്‍ വന്നിട്ടുള്ള കഥാപാത്രങ്ങള്‍ .അവരവരുടെ റോളുകള്‍ ഭംഗിയായി നിര്‍വഹിച്ചവര്‍ ആണ് ..പിന്നെ സത്യം തുറന്നു പറയുന്നതിനിടയില്‍ ഏതെങ്കിലും കഥാപാത്രത്തെ വേദനിപ്പിക്കേണ്ടി വന്നെങ്കില്‍ അത് സ്വാഭാവികം മാത്രമായി കരുതുക .വേദന ഇനിയും കിട്ടുന്ന രീതിയില്‍ പ്രവര്‍ത്തിക്കാതെ ഇരിക്കുക .ഇതിന്റെ പേരില്‍ എന്നോട് മിണ്ടാതെ ഇരിക്കുകയോ ..പിറകില്‍ നിന്നു കൊഞ്ഞനം കാട്ടുകയോ അരുത് ...ഒരു കാര്യം ഓര്‍ത്തോ "എനിക്കും അടിക്കും ലോട്ടറി ...."
Saturday, 10 October 2009
നേരറിയാന്‍.... മോഹനനന്‍ സി.ബി.ഐ
ശ്രീ ദുര്‍ഗാ ഹോട്ടല്‍
കരുനാഗപള്ളി .പി .ഓ
കരുനാഗപള്ളി
കൊല്ലം
ഞാന്‍ ഈ അഡ്രെസ്സ് വായിച്ച് തീര്‍ത്തപ്പോള്‍ ജനാര്‍ദ്ദനന്‍ അണ്ണന്‍ ആകാംഷയോടെ വീണ്ടും ചോദിച്ചു .."എവിടെ കരുനാഗപള്ളി അല്ലെ"?ഞാന്‍ അതെ എന്ന് മൂളി .എന്നോട് ആ കത്ത് പൊട്ടിച്ച് വായിച്ചു കൊടുക്കാന്‍ പറഞ്ഞു അണ്ണന്‍ .ഞാന്‍ കത്ത് തുറന്നു വായിക്കാന്‍ തുടങ്ങി (അക്ഷരതെറ്റുകളുടെ ഒരു കൂമ്പാരം ആയിരുന്നു എങ്കിലും ,അതിനിടയിടയിലും ഓമന കുട്ടന്‍ എഴുതിവച്ച കാര്യം എനിക്ക് ഗ്രഹിക്കാന്‍ കഴിഞ്ഞു ) "ബഹുമാന പെട്ട അച്ഛന്‍ അറിയുന്നതിന് ,ഞാന്‍ അച്ഛന്‍ വഴക്ക് പറഞ്ഞതിനാല്‍ പിണങ്ങി നാട് വിട്ടു .എനിക്ക് ആരും ഇല്ല എന്ന് തോന്നിയപ്പോള്‍ നേരെ റയില്‍ പാളത്തില്‍ പോയി തലവച്ചു ,ട്രെയിന്‍ വരുന്നതും കാത്ത് കിടന്നു .പെട്ടെന്ന് ദൈവം ഒരു ദൂതന്‍റെ വേഷത്തില്‍ വന്നു എന്നെ പിടിച്ച് എഴുനെല്‍പ്പിച്ചു ...എന്നിട്ട് കരണത്ത് ഒന്നു പൊട്ടിച്ചു .മേലാല്‍ ഇവിടെയെങ്ങും കണ്ടു പോകരുത് എന്ന് താക്കീതും തന്നു ...അപ്പോളാണ് അയാള്‍ ദൈവം അല്ല ചെകുത്താന്‍ ആണെന്ന് മനസ്സില്‍ ആയതു ...ഞാന്‍ അവിടെ നിന്നും പോയി ,കുറെ അലഞ്ഞു ...വയറു വിശന്നപ്പോള്‍ ഒരു ഹോട്ടലില്‍ കേറി ശാപ്പാട് കഴിച്ചു .ആ ഹോട്ടല്‍ സപ്ലയര്‍ ദിവാകരണ്ണന്‍ എനിക്ക് ആ ഹോട്ടലില്‍ തന്നെ ജോലി ശരിയാക്കി തന്നു ..എന്നെ തിരക്കി ആരും വരരുത് ,ഞാന്‍ ഇനി വീട്ടിലേക്ക് ഇല്ല .ഞാന്‍ നില്ക്കുന്ന ഹോട്ടെലും സ്ഥലവും എഴുതുന്നില്ല .നിങ്ങള്‍ തിരക്കി വന്നാലോ .എനിക്ക് സുഖം തന്നെ .കത്ത് ചുരുക്കുന്നു .
എന്ന് മകന്‍
ഓമനക്കുട്ടന്‍
തീര്‍ന്നതും ജനാര്‍ദ്ദനന്‍ അണ്ണന്‍ ദൂരേക്ക് മിഴി നട്ടു വിവശനായി ഇരുന്നു .ഇതുകണ്ട് എന്നോടൊപ്പം നിന്നിരുന്ന മോഹനന്‍ ഉടനെ സി .ബി .ഐ ആഫീസര്‍ ആയി "പേടിക്കണ്ട അണ്ണാ...അവന്‍ എവിടെ ഉണ്ടെങ്കിലും ഞാന്‍ പൊക്കും"എന്ന് ഉറപ്പും കൊടുത്തു .പിറ്റേന്ന് രാവിലെ മോഹനനും ഒരു സഹായിയും കൂടി തിരഞ്ഞു പോകാനുള്ള തയ്യാറെടുപ്പില്‍ .വഴി ചിലവിനു നൂറു രൂപ കൊടുത്തുകൊണ്ട് ജനാര്‍ദ്ദനന്‍ അണ്ണന്‍ പറഞ്ഞു "അവനോട് പരേണം അച്ഛന് ദേഷ്യം ഒന്നും ഇല്ല ,മടങ്ങി വരാന്‍ "മോഹനന്‍ ശരി എന്ന് തലയാട്ടി .... മോഹനനും സഘവും നേരെ കരുനാഗപള്ളി ക്ക് വച്ചു പിടിച്ചു .സി.ബി.ഐ ബുദ്ധിയാല്‍ കരുനാഗപള്ളി ടൌണില്‍ തന്നെ ഉള്ള ഹോട്ടല്‍ കണ്ടെത്തി .അതിനുള്ളിലേക്ക് കയറിയപ്പോള്‍ നമ്മുടെ കഥാനായകന്‍ കസ്റൊമെഴ്സിനു ചായയും പലഹാരങ്ങളും വിളമ്പുന്ന തിരക്കില്‍ .അതി ബുദ്ധിമാനായ മോഹനന്‍ തന്‍റെ കൂട്ടാളിക്കൊപ്പം പതിയെ കടന്നു കാഷ്യറുടെ അടുത്തുള്ള മേശയില്‍ ഇരുന്നു .(മോഹനന്‍ കരുതി നമ്മളെ കണ്ടു അവന്‍ ഓടികളഞ്ഞാലോ ?")കാഷ്യര്‍ ചോദിച്ചു "എന്താ കഴിക്കാന്‍ ?"...."ദോശ പോരട്ടെ "..മോഹനന്‍റെ മറുപടി .കാഷ്യര്‍ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു "ദോശ രണ്ടേ '".....അല്പം കഴിഞ്ഞപ്പോള്‍ നമ്മുടെ കഥാനായകന്‍ രണ്ടു പ്ലേറ്റ് ദോശയുമായ് ഇതാ വരുന്നു ..ദോശ മേശമേല്‍ വച്ചതും മോഹനന്‍ കേറി സപ്ലയരുടെ കൈക്ക് ഒരു പിടുത്തം .അല്പം അന്ധാളിച്ച സപ്ലയര്‍ ഉടനെ പരിസര ബോധം വീണ്ടെടുത്തു .."നിന്നെ കണ്ടുപിടിക്കാന്‍ കഴിയില്ല എന്ന് കരുതിയോ ,"...നമ്മുടെ നായകന്‍ കുതറി ഓടാന്‍ നോക്കിയില്ല .മോഹനന്‍ കാര്യങ്ങള്‍ വിശദമായി ഹോട്ടലിന്റെ കാഷ്യര്‍ കം ഓണറെ ധരിപ്പിച്ചു .കാഷ്യര്‍ അത്ര ദിവസം ജോലി എടുത്തതിന്റെ കൂലി ആയി നൂറ്റി അമ്പതു രൂപയും കൊടുത്തു .കഥാ നായകനെയും കൊണ്ട് ഹോട്ടലില്‍ നിന്നു പുറത്തിറങ്ങിയപ്പോളാണ് മോഹനന്‍റെ മനസ്സില്‍ ആ ആശയം ഉദിച്ചത് ...ഫോണ്‍ ചെയ്തു കഥാ നായകനെ കിട്ടിയ വിവരം വീട്ടുകാരെ അറിയിച്ചു കളയാം ,അവര്‍ക്ക് ടെന്‍ഷന്‍ കുറഞ്ഞു കിട്ടുമല്ലോ ..ഈ ചിന്തയോടെ മോഹനന്‍ അടുത്ത കടയില്‍ കേറി ഫോണ്‍ ചെയ്തു .അന്ന് നാട്ടില്‍ മൊബൈല് കളോ ,എല്ലാ വീട്ടിലും ഫോണ്‍ സൌകര്യമോ ഇല്ല .ആകെ ഞങ്ങളുടെ നാട്ടില്‍ ഫോണ്‍ ഉള്ളത് ഒരു ഗള്‍ഫ് കാരന്‍റെ വീട്ടില്‍ മാത്രമാണ് .മോഹനന്‍ ആ വീട്ടിലേക്ക് ഫോണ്‍ വിളിച്ചു .മറുതലക്കല്‍ ഫോണ്‍ എടുത്തത് അവിടത്തെ വല്യമ്മ ആയിരുന്നു ......സംസാരം ദേ...ഇപ്രകാരം ആയിരുന്നു ..
മോഹനന്‍ :"അക്കാ ഞാന്‍ മോഹനന്‍ ആണ് "
വല്യമ്മ :"കണ്ടു പിടിച്ചോ "
മോഹനന്‍ :"പിന്നെ ...സാധനം നമ്മളുടെ കാസ്റ്റ്ടിയില്‍ ഉണ്ട് ...ഒരു മണിക്കൂറിനുള്ളില്‍ കൊണ്ടു വരും "
വല്യമ്മ :(നിശബ്ദം )
മോഹനന്‍ തുടര്‍ന്ന് ഒരു തത്വ ജ്ഞാനി ആയി ..."എല്ലാം വിധിയാണ് അക്കാ ...അവന്‍റെ സമയദോഷം കൊണ്ടു സംഭവിച്ചതാ ....എല്ലാം .."...ഇതു മുഴുവന്‍ കേള്‍ക്കാന്‍ നില്‍ക്കാതെ വല്യമ്മ ഫോണ്‍ വച്ചിട്ട് കഥാ നായകന്‍റെ വീട്ടിലേക്ക് ഓടി ...ബസ്സ് സ്റ്റോപ്പില്‍ വായ് നോക്കി ഇരിക്കുകയായിരുന്നു ഞാനും കൂട്ടുകാരും ....വാണം വിട്ട പോലെ പായുന്ന വല്യമ്മ ,വേഗത കുറക്കാതെ ഞങ്ങളെ കൈകാട്ടി വിളിച്ചു ....ഞങ്ങള്‍ വല്യമ്മയുടെ കൂടെ വച്ചു വിട്ടു ...അടുത്തെത്തി ഞാന്‍ ചോദിച്ചു "എന്ത് പറ്റി".വല്യമ്മ ആംഗ്യം കാട്ടി "വാ " എന്ന് മാത്രം പറഞ്ഞു ...കഥാനായകന്റെ വീടെത്തി ..മുറ്റത്തു പുന്നക്കായ് പരിപ്പ് തോട് കളഞ്ഞു ഉണങ്ങാന്‍ ഇട്ടിരിക്കുന്നു .....ഉമ്മറത്ത് നായകന്‍റെ അമ്മയും സഹോദരിയും ഇരിപ്പുണ്ട് ...മുറ്റത്തു കിടന്ന പുന്നക്കായ് പരിപ്പ് ചാക്കിന്റെ മൂല മടക്കി തൂക്കി എടുത്തു കൊണ്ട് വല്യമ്മ പറഞ്ഞു ...ഇതെല്ലം പറക്കി ഒതുക്കി മുറ്റം വൃത്തിയാക്കി ഇടാന്‍ പറഞ്ഞു ..പിന്നെ അമ്മയോടും സഹോദരിയോടും ആഹാരം കഴിച്ചു കൊള്ളാനും വല്യമ്മ നിര്‍ദേശിച്ചു ...കാര്യം മനസ്സില്‍ ആകാതെ അവര്‍ ഞങ്ങളെ നോക്കി ....ഞങ്ങള്‍ക്കും ഒന്നും പിടികിട്ടിയില്ല ...വല്യമ്മ പറഞ്ഞു "മോഹനന്‍ വിളിച്ചു .....ഒരു മണിക്കൂറിനകം കൊണ്ടു വരും ....എല്ലാം വിധിയാണ് രാജമ്മേ ...നമ്മള്‍ സഹിച്ചല്ലെ പറ്റു"..നായകന്‍റെ അമ്മയും സഹോദരിയും വലിയവായില്‍ നിലവിളിച്ചു ...ഞങ്ങള്‍ക്കും കാര്യം പിടികിട്ടി ...അധികം താമസിയാതെ ഒരു മരണ വീടിന്റെ എല്ലാ സൌകര്യങ്ങളും ഒരുങ്ങി ......ആള്‍ക്കാര്‍ വന്നു നിറഞ്ഞു ...എങ്ങും ദുഃഖം തളം കെട്ടി നില്ക്കുന്നു ....ആള്‍ക്കാര്‍ കുശു കുശുത്തു "അവന് ഇതിന്‍റെ വല്ല ആവിശ്യവും ഉണ്ടായിരുന്നൊ "......ചില സ്ത്രീകള്‍ ഇങ്ങനെ പറഞ്ഞു "രാജമ്മേടെ വായില്‍ ചോറ് ആയതാരുന്നു ...കഷ്ടപ്പെട്ട് ഇത്രയും വളര്‍ത്തി എടുത്തില്ലേ "....രംഗം ഇങ്ങനെ ചൂടു പിടിച്ച് നില്‍ക്കുമ്പോള്‍ ദേ....വരുന്നു മോഹനനും സംഘവും കൂട്ടത്തില്‍ നമ്മുടെ നായകനും ....ആള്‍ക്കാര്‍ എല്ലാം അന്ധം വിട്ടു നായകനെ നോക്കി ...അപ്പോള്‍ നായകന്‍ ആകെ പരിഭ്രമിച്ചു ...തന്‍റെ അച്ഛന്‍ തട്ടി പോയി എന്ന് തെറ്റിദ്ധരിച്ച നായകന്‍ "എന്‍റെ അച്ഛാ " എന്ന് നിലവിളിച്ച് വീട്ടിലേക്കോടി ...അപ്പോള്‍ ദേ ..കസ്സെരയില്‍ താടിക്ക് കൈയും കൊടുത്ത് അച്ഛന്‍ ഇരിക്കുന്നു ...പിന്നെ ഒന്നും ആലോചിച്ചില്ല ...."അമ്മേ "എന്നലറിക്കൊണ്ട് വീടിനുള്ളിലേക്ക് കടക്കാന്‍ നോക്കിയ കഥാനായകനെ പിടിച്ചു നിര്‍ത്തിക്കൊണ്ട് ഞങ്ങള്‍ പറഞ്ഞു ..."നീ മരിച്ചു പോയെന്ന് വിളിച്ച് പറഞ്ഞതു കൊണ്ടാ ആളുകള്‍ കൂടിയത് എന്ന് "...നായകന്‍ അന്ധം വിട്ടു നില്‍ക്കുന്നതിനിടയില്‍ ഞങ്ങള്‍ മോഹനനെയും വല്യമ്മ യെയും തിരഞ്ഞു ...രംഗം പന്തിയല്ലെന്ന് തോന്നിയ വല്യമ്മ അപ്പോളെ മുങ്ങിയിരുന്നു ....പിന്നെ മോഹനന്‍ വിളിച്ചിട്ടും നിക്കാതെ അപ്പുറത്തെ പറമ്പും കടന്നു പോകുന്നത് കണ്ടു ....ഇതിനിടയില്‍ നായകന്‍റെ അമ്മ വന്നു ടിയാനെ കെട്ടിപ്പിടിച്ച് കരഞ്ഞു കൊണ്ട് പറഞ്ഞു ..."നീ ഇനി എങ്ങോട്ടെക്കും പോകല്ലേ ...ഞാന്‍ എന്ത് മാത്രം തീ തിന്നെടാ "എന്ന് .....മാതാവിന്‍റെ ഈ ആവശ്യം ശിരസ്സാ വഹിച്ച് എട്ടാം ക്ലാസ്സ് കാരനായ നായകന്‍ അന്ന് മുതല്‍ സ്കൂളില്‍ പോകുന്നത് പോലും നിര്‍ത്തി .
അടിക്കുറിപ്പ് :ഈ കഥയും കഥാപാത്രങ്ങളും ആരെങ്കിലുമായി സാമ്യം തോന്നുന്നു എങ്കില്‍ അത് യാതൃച്ചികം മാത്രമല്ല ട്ടോ ...എന്ന് വച്ചു ഇതിന്‍റെ പേരില്‍ ഈ പാവത്തിന്റെ കയ്യും കാലും തല്ലി ഓടിക്കരുതെന്ന് അപെക്ഷ..
Sunday, 4 October 2009
പച്ച കശുവണ്ടിയും പിന്നെ ഞാനും ...
Wednesday, 30 September 2009
ഉദയന്‍ ആണ് താരം ....
അടിക്കുറുപ്പ് :പ്രിയ കൂട്ടുകാരാ ഉദയാ ...നീ വാങ്ങി തരുമായിരുന്ന പൊരിയുണ്ട മിട്ടായിയുടെ സ്വാദ് നാവില്‍ ഇപ്പോളും തങ്ങി നില്ക്കുന്നതുകൊണ്ട് നിന്‍റെ വട്ടപ്പേര് ഞാന്‍ എഴുതുന്നില്ല ...അഥവാ നീ എങ്ങാനും ഇതു വായിച്ചാലോ ....ആരെങ്കിലും പറഞ്ഞറിഞ്ഞാലോ ..വേറെ സാഹസത്തിനു ഒന്നും മുതിരരുത് ...പഴയത് പോലെ ക്ലാസ്സിനു പിന്നില്‍ കുനിച്ച് നിര്‍ത്തി മുതുകിനു ഇട്ട് ഇടിച്ചോ ...