Wednesday, 30 September 2009
ഉദയന്‍ ആണ് താരം ....
അടിക്കുറുപ്പ് :പ്രിയ കൂട്ടുകാരാ ഉദയാ ...നീ വാങ്ങി തരുമായിരുന്ന പൊരിയുണ്ട മിട്ടായിയുടെ സ്വാദ് നാവില്‍ ഇപ്പോളും തങ്ങി നില്ക്കുന്നതുകൊണ്ട് നിന്‍റെ വട്ടപ്പേര് ഞാന്‍ എഴുതുന്നില്ല ...അഥവാ നീ എങ്ങാനും ഇതു വായിച്ചാലോ ....ആരെങ്കിലും പറഞ്ഞറിഞ്ഞാലോ ..വേറെ സാഹസത്തിനു ഒന്നും മുതിരരുത് ...പഴയത് പോലെ ക്ലാസ്സിനു പിന്നില്‍ കുനിച്ച് നിര്‍ത്തി മുതുകിനു ഇട്ട് ഇടിച്ചോ ...
Monday, 28 September 2009
മരുഭൂവിന്‍റെ...മധു വസന്തം .
സുനാമി കഥകള്‍
Sunday, 27 September 2009
Saturday, 26 September 2009
കാടെവിടെ ...മക്കളെ ...
Friday, 25 September 2009
ഒരു കാട്ടു തീ വന്നെങ്ങില്‍ ...

ആത്മാവ് ..ഇങ്ങനെ ആശിക്കുന്നു ............... "ഒരു കാട്ടു തീ വന്നെങ്കില്‍ ...അതില്‍ അമര്‍ന്നു .....
മോക്ഷം നേടാമായിരുന്നു ......"
ഒന്നു മുങ്ങി കുളിച്ചാലോ ........
Saturday, 19 September 2009
സുനാമി കഥകള്‍
കാക്ക യുടെ ലീവ് കാലം ("കഷ്ട കാലം "എന്ന് കാക്ക )നാട്ടില്‍ സുനാമി തിരമാലകള്‍ അലയടിച്ച സമയം ആയിരുന്നു ...ഞങ്ങള്‍ ടെലിവിഷനില്‍ സുനാമി നാശം വിതച്ച കഥകള്‍ ഓരോന്നായി കണ്ടിരുന്നു ...സുനാമിയുടെ ഹാങ്ങ് ഓവര്‍ തീരും മുന്‍പെ കാക്ക ലീവ് കഴിഞ്ഞെത്തി...നാട്ടു വിശേഷങ്ങളും വീട്ടുവിശേഷങ്ങളും പറഞ്ഞിരിക്കവേ സുനാമി സംസാര വിഷയമായി ...ഉടനെ കാക്ക നെടുവീര്‍പ്പിട്ടുകൊണ്ട് കൈകള്‍ രണ്ടും പിന്നോട്ട് കുത്തി..എന്നിട്ട് പറഞ്ഞു .."ഇങ്ങക്ക് എന്‍റെ പടോം പേരും ടീവീല് കാണാംമാരുന്ന്.."ഞങ്ങള്‍ ജിജ്ഞാസ്സയോടെ കാക്കയെ നോക്കി .കാക്ക തുടര്‍ന്നു.. "ഞാനും എന്‍റെ ചങ്ങാതി മൈതീനും കൂടി കടപ്പുറത്ത് ഇരുന്നു ചൂണ്ടല്‍ ഇടെരുന്ന്...അപ്പൊ ഭയങ്കര ഒച്ചയില്‍ കാറ്റും കൂടെയ് തെരയും ഇങ്ങനെ പൊന്തി വരുന്നു ...ഞാന്‍ മൈതീനോട്പറഞ്ഞു "എന്തോ ..വശക്കേട് ഉണ്ട്...വിട്ടോളീ "...ഞാനും ഓനും..കൂടി ഓടീന്ന് ഒരു അര കിലോമീറ്റര് ...ഞങ്ങള്‍ടെ ഒപ്പരം സുനാമീം ...ഭാഗ്യത്തിന് സുനാമി ഡിം ..ന്നു പറഞ്ഞ് ഞങ്ങള്‍ടെ തൊട്ടു കീഴെ വീണു ...അന്നോട് പരെനന്കി ....നല്ല ജീവന്‍ പോയീനു ..ബാഗ്യം കൊണ്ട് കയിചിലായതാ ...ഓര്ക്കുമ്പൊ..ഇപ്പയും ഉള്ളില് തീ ഉണ്ടീന് .."ഇങ്ങനെ കാക്ക സുനാമി വീര ഗാഥകള്‍ പറഞ്ഞ് ഇരിക്കവേ ഞാന്‍ ഇടയ്ക്ക് കേറി ഒരു ചോദ്യം "കോഴിക്കോട് കടപ്പുറത്ത് സുനാമി അത്രക്ക് അടിച്ചില്ലല്ലോ കക്കാ " ഇതു കെട്ട് കാക്ക ദേഷ്യത്തില്‍ എന്നോട് "അന്നോട് ആരാ പരഞെയി കൊയിക്കൊട്ടില്ലാന്നു ..." ഞാന്‍ തുടര്‍ന്നു "അത് ടെലിവിഷന്‍ കൂടി സുനാമി അടിച്ച സ്ഥലവും മരിച്ച ആളിന്റെ കണക്കും ഒക്കെ കാണിച്ചല്ലോ ...അതില്‍ കോഴിക്കോട് ഇല്ലാരുന്നു "അപ്പോള്‍ കാക്ക ഇങ്ങനെ പറഞ്ഞുകൊണ്ട് പുറത്തേക്ക് പോയി "ഓരുക്ക് തെറ്റീതാ ...ശരിക്കും കൊയിക്കൊട്ടാ അടിചെയ്യ് "ഞങ്ങള്‍ കാക്കയുടെ പുളുക്കഥ ഓര്മിച് പൊട്ടി ചിരിച്ചു ...ചിരിക്കിടയില്‍ കൊടും കാറ്റു പോലെ കാക്ക തിരിച്ചു വന്നു എന്നിട്ട് ഇത്രയും കൂടി പറഞ്ഞ് പോയി ""അനക്കൊക്കെ ബിശാസം ഇല്ലെങ്കി ..മൈതീനോട് വിളിച്ച് ചോയിക്കിന്‍ ഓന്റെ നമ്പര് ഞാന് തരന്നുണ്ട്"
Friday, 18 September 2009
ഭൂതക്കണ്ണാടി

Wednesday, 16 September 2009
ഒരു ഏകാന്ഗ നാടക മാമാന്ങ്കം.....
Tuesday, 15 September 2009
തേങ്ങയെ പട്ടി ആക്കരുത് .........

Monday, 14 September 2009
പുലി വരുന്നേ .....പുലി

ഈ കഥ നടക്കുന്നത് എണ്‍പതുകളില്‍ ആണ് .... കഥാ നായകന്‍ ഇപ്പോള്‍ പുലി പിടിത്തം ഒക്കെ നിര്‍ത്തി ....ചെറിയ ചെറിയ എലി കളെ (എന്നെ പോലെയുള്ള )ഒക്കെ പിടിച്ച് അങ്ങനെ അറബി നാട്ടില്‍ ഞങ്ങള്‍ക്കൊപ്പം സുഖമായി വസിക്കുന്നു .......സംഭവം നടക്കുന്നത് ഒരു ഇടവപ്പാതി യില്‍ ആണ് .തിമിര്‍ത്തു പെയ്യുന്ന മഴ .....ചാലിയാര്‍ കര കവിഞ്ഞു ഒഴുകുന്നു ...ഈ ചാലിയാര്‍ സ്ഥിതി ചെയ്യുന്നത് കോയിക്കോട് എന്ന് സ്ഥല വാസികളും..കോഴിക്കോട് എന്ന്നു മറ്റുള്ളവരും വിളിക്കുന്ന സ്ഥലത്താണ് .....ചാലിയാര്‍ കരകവിഞ്ഞ് ഒഴുകുമ്പോള്‍ കോഴിക്കൊട്ടുകരുടെയ് പ്രധാന വിനോദം അതിലൂടെ ഒഴുകി എത്തുന്ന മരങ്ങള്‍ പിടിക്കലാണ് (ദയവായി എന്നോട് കോഴിക്കോട്ടുകാര്‍ പരിഭവിക്കരുത് ഇതു കാക്ക യുടെ വിവരണത്തില്‍ നിന്നു മനസിലാക്കിയതാണ് )അങ്ങനെ നമ്മുടെയ് കഥാനായകന്‍ ഒരിക്കല്‍ മരം പിടിക്കലില്‍ ഏര്പ്പെട്ടു നില്‍ക്കുമ്പോള്‍ ....ദേ...വരുന്നു ഒരു ഉഗ്രന്‍ മരം .....മരം മാത്രമല്ല ...കൂടെയ് മരത്തിനു മുകളില്‍ അപ്പിപിടിച്ച് ഒരു അമണ്ടന്‍ പുലി .....നമ്മുടെയ് കാക്ക കുരുക്കിട്ട കയര്‍ കൈയ്യില്‍ എടുത്തു ....ഉന്നം നോക്കി ഒരേറു കൊടുത്തു ...കയര്‍ സൂക്ഷം പുലിയുടെയും മരത്തെയും ഒന്നിച്ചു ചുറ്റി ....പിന്നേ സാവധാനം കരക്ക് വലിച്ചടിപ്പിച്ചു .....പുലി കരക്കടുത്തു വരുമ്പോളേക്കും കാക്കയെ ദയനീയമായി നോക്കി ....ഇതു കണ്ട കാക്ക സഹവലികരോട് നിര്‍ത്താന്‍ പറഞ്ഞു ....അത് മല്ല കാക്ക മനസ്സില്‍ വിചാരിച്ചു കാണും കോഴിക്കോട് ഇപ്പോള്‍ പുലിയായി താനുണ്ട്...ഇനി ഒരു പുലികൂടി വന്നാല്‍ തനിക്ക് പോട്ടി ആയാലോ ...(ഇക്കാര്യം കാക്ക പറഞ്ഞില്ലാട്ടോ ...കാക്ക യുടെ മുഖഭാവത്തില്‍ നിന്നു ഞങ്ങള്‍ കേള്‍വിക്കാര്‍ ഊഹിച്ചതാ ..)കാക്ക ഉടനേയ് ഒരു വക്കതിയ് എടുത്തു ചാലിയാറില്‍ ചാടി ...പിന്നേ പതിയെ മുങ്ങാം കുഴിഇട്ടു മരത്തിന്റെയ് അടിയില്‍ എത്തി.. എന്നിട്ട് പുലിയേയും മരത്തെയും വരിഞ്ഞു മുറുക്കിയ കയര്‍ ഒട്ടവെട്ടു...കയര്‍ അയഞ്ഞപ്പോള്‍ പുലിക്ക് അല്പം ആശ്വാസം ...അല്പം ദൂരെ മാറി പൊങ്ങിയ പൊങ്ങിയ കാക്കയെ നന്ദി സൂജകമായി ഒന്നു നോക്കി ...ഉടനേയ് കാക്ക പുലിക്ക് ഓര്‍ഡര്‍ കൊടുത്തു.....പോക്കൊലിന്‍ എവിടെങ്കിലും ബെര്‍തേ തടി വടക്ക് ആക്കന്ദ് ....ഇതു കേട്ടതും പുലി മൂപ്പര് വെള്ളത്തിലേക്ക് ഒരൊറ്റ ചാട്ടം .....പിന്നേ എങ്ങോട്ടോ നീന്തി പോയ് ...(ഈ കഥവായിക്കുമ്പോള്‍ നിങ്ങള്‍ വിശ്വാസം വരാത്ത പോലെ നെട്ടിച്ചുളിക്കുന്നുന്ദ് എന്ന് എനിക്ക് അറിയാം ..അതിന് എനിക്ക് കാക്ക ഞങ്ങളോട് പറഞ്ഞ മറുപടി തന്നേയ് ഞാനും പറയാം .."ഇങ്ങന്ക്ക് ബെനോങ്ങി വിസ്വസിച്ചമാതി ...വെര്‍തേ മനുഷ്യനെ സുയിപ്പക്കുന്ന നോട്ടം നോക്കല്ലെന്ന്നു "....
Sunday, 13 September 2009
ഭൂതക്കുലതാന്‍ (ഭൂതത്താന്‍)




ഞാന്‍ ഒരു പാവം പ്രവാസി ..... ജീവിത സമരത്തിന്‍ നീര്ച്ചുഴിയില്‍ പ്പെട്ടു അറബി നാട്ടിലേക്ക് ഒളിചു ഓടി വന്നവന്‍ ...ഒളിചോടിയിട്ടു ഇപ്പോള്‍ ഏകദേശം പത്തു വര്‍ഷങ്ങള്‍ കഴിഞ്ഞു .... ഇപ്പോളും ഒരുകരക്ക് എത്തിയില്ല എന്ന് മനസസ് പറയുന്നതു കൊണ്ടു മാത്രം ഇവടെ ഇങ്ങനെ കടിച്ചുതൂങ്ങി കിടക്കുന്നു ....ഒരു വീട് വച്ചു പിന്നേ ഇത്തിരി പൊറം മണ്ണും വാങ്ങി .... പിന്ന്നെ ഞാന്‍ ഒരു മലയാളി ആണല്ലോ അപ്പോള്‍ അതിന്റെതായ ചില ആക്രാന്തങ്ങള്‍ എനിക്കും ഇല്ലാതെ വരുമോ ......ഇനി എന്ന് ഈ അറബികള്‍ അടിച്ച്ചിരക്കും എന്ന് അറിയില്ല ....അപ്പോലെന്കിലും ആക്രാന്തം തീരനേയ് ഓടെ തമ്പുരാനേ .......എന്ന് മാത്രം പ്രാര്തിച്ചുകൊണ്ട്ട് ..... സകലമാന ആക്രാന്തന്‍ മാരായ പ്രവാസികളുടെയും നടുക്ക് നിന്നു കൊണ്ടു ......ഞാന്‍ എന്‍റെ എഴുത്ത് തുടരാം....നിങ്ങള്‍ക്ക് ബോറടിക്കില്ലെന്കില്‍ മാത്രം ......എന്‍റെ ഓര്‍മയില്‍ തങ്ങി നില്‍കുന്ന ഒരു ചിത്രം കൂടി ചേര്ക്കുന്നു.....ഇതു വല്ലവനും എടുത്ത ഫോട്ടോ ആണ് കേട്ടോ.....അതും കൂടി കടം വാങ്ങിക്കൊട്ടേ ........ഭൂതക്കുലതാന്‍ (ഭൂതത്താന്‍)