Wednesday 30 September 2009

ഉദയന്‍ ആണ് താരം ....

വീട്ടില്‍ നിന്നു കുറച്ച് നടന്നാല്‍ വയല്‍ എത്തും .പിന്നെ പച്ച പിടിച്ചു നില്ക്കുന്ന വയലും ..അതിനെ രണ്ടായി കീറി മുറിച്ച് ഒഴുകുന്ന ചെറിയ തോടും .പാട വരമ്പില്‍ കൂടി നടന്നു തോടിന്‍റെ അടുത്തെത്തിയാല്‍ ചെറിയ ഒരു പാലം ,പാലം മുറിച്ച് കടക്കുന്നതിനിടയില്‍ അതിനടിയിലൂടെ കള...കള ശബ്ദം പൊഴിച്ച് ഒഴുകുന്ന വെള്ളവും പിന്നെ അതില്‍ നീന്തി തുടിക്കുന്ന ചെറു മീനുകളും കണ്ടു ഇങ്ങനെ നില്‍ക്കുമ്പോള്‍ ..... വെള്ളിടി പോലെ ആ കാര്യം മനസ്സിലേക്ക്‌ ഓടിവന്നു "ദൈവമേ ഇന്നു ജയകുമാര്‍ സാറിന്‍റെ രസതന്ത്ര ക്ലാസ്സ് ആണല്ലോ "... മനസ്സില്‍ നിറഞ്ഞ സന്തോഷ കിരണങ്ങള്‍ എല്ലാം എങ്ങോ പോയി ഒളിക്കും ..പിന്നെ യാന്ത്രികമായി ക്ലാസ്സിലേക്ക്‌ വച്ചു പിടിക്കും .രസതന്ത്ര ക്ലാസ്സ്‌ കുറച്ച് കടുപ്പം തന്നെ ആണ് കേട്ടോ ..ഒരു വലിയ ചൂരല്‍ ആണ് അതിനെ പറ്റി ഓര്‍ക്കുമ്പോള്‍ മനസ്സില്‍ തെളിയാറ്...പിന്നെ ഈ ഭൂതം പഠിക്കാന്‍ "മിടുക്കനായതുകൊണ്ട്" അടിക്ക് ഒരു പഞ്ഞവും ഉണ്ടായിരുന്നില്ല .പിന്നെ രസതന്ത്രത്തിന്റെ സൂത്രവാക്യങ്ങള്‍ ഈ പാവം ഭൂതത്തിന്‍റെ മനസ്സാകും ലാബിലേക്ക് കേറികൂടാന്‍ ശ്ശി..പ്രയാസം ആണ് കേട്ടോ .ആയതിനാല്‍ എല്ലാ രസതന്ത്ര ക്ലാസ്സ്‌ ദിനവും ഈ ഉള്ളവന് "അടി തന്ത്ര ക്ലാസ്സ്‌ "ദിനം ആയിരുന്നു ...എനിക്ക് പഠിക്കുന്ന കുട്ടികളോട് (അടി കിട്ടാത്തവന്‍ മാരോടും അവള് മാരോടും )വലിയ ദേഷ്യവും അസൂയയും ആയിരുന്നു ....കാരണം ഇവരെല്ലാം ചേര്‍ന്നു അടി വാങ്ങുകയാണെങ്കില്‍ എനിക്ക് കിട്ടുന്ന അടിയുടെ എണ്ണം കുറച്ച് കുറഞ്ഞെനെ.... അതില്‍ ഏറ്റവും കൂടുതല്‍ അസൂയ തോന്നിയത്‌ ഉദയനോട് ആണ് ....ഉദയകുമാര്‍ ....എന്‍റെ കൂട്ടുകാരന്‍ ആണ് .ബാക്കി എല്ലാ ക്ലാസ്സിലും മണ്ട ശിരോമണി ആയ അവന്‍ രസതന്ത്ര ക്ലാസ്സില്‍ കേമനായത് എങ്ങനെ എന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് പിടികിട്ടിയില്ല ....സാര്‍ ക്ലാസ്സില്‍ വന്നു കഴിഞ്ഞാല്‍ കുറച്ചു പഠിപ്പിക്കും ....ഇടക്ക് ഓരോ മുലകത്തിന്റെയും സൂത്രവാക്യം ചോദിക്കും ...ആ സമയത്ത് സാറിന്‍റെ ഫ്രെയിമില്‍ തെളിയുന്ന ആളിനോടാ ചോദ്യം വരുന്നതു ...സാറിന്‍റെ കൈയ്ക്ക് നല്ല വ്യായാമം വേണ്ട ദിവസം ആണെങ്കില്‍ എന്‍റെ ദയനീയമായ മുഖം സാറിന്‍റെ ഫ്രെയിമില്‍ ആദ്യമേ തന്നെ തെളിയും ...ക്ലാസ്സ്‌ കഴിയുന്നതിനിടയില്‍ ഒന്നു രണ്ടു തവണ കൂടി വീണ്ടും തെളിയും ...എന്‍റെ കൈ വെള്ള പലപ്പോഴും ഇങ്ങനെ ചിന്തിചിട്ടുണ്ടാകണം "ഈ എരണം കേട്ടവന്റെ കൈ ആയ് പിറക്കാതെ ഇരുന്നെങ്കില്‍ "എന്ന് ....സാര്‍ ചോദ്യം ചോദിച്ചു തുടങ്ങുമ്പോള്‍ നമ്മുടെ ഉദയന്‍(മിടുക്കന്‍ )ചാടി എഴുന്നേല്‍ക്കും എന്നിട്ട് ഒരു കീച്ചാ .."ഞാന്‍ പറയാം സാര്‍ ". ഈ ചോദ്യമാകുന്ന അമ്പ്‌ തന്‍റെ നേരെ വരല്ലേ എന്ന് പെരരിയാവുന്ന സകല ദൈവങ്ങളെയും വിളിച്ച് പ്രാര്‍ത്തിക്കുകയാവും ഞാന്‍ അപ്പോള്‍ .ഉദയന്‍റെ ശുഷ്കാന്തി കണ്ട സാര്‍ ഉടനെ പറയും "നീ പറയണ്ട അവിടെ ഇരിക്ക്' എന്ന് .പിന്നെ സാറിന്‍റെ നോട്ടം എന്നിലെക്കോ ... അതല്ലെങ്കില്‍ എന്നെപോലെ കൈവെള്ള പ്രാകുന്ന വേറെ കുറച്ച് പേര്‍ കൂടിയുണ്ട് ,അവരിലെക്കോ തിരിയും ... "ദൈവമേ "...അടിവയറ്റില്‍ നിന്നു ഒരു തീ ഇങ്ങനെ ഉയര്‍ന്ന് വരും ...അപ്പോള്‍ മനസ്സില്‍ വിചാരിക്കും "ഈ ഉദയനോട് ഉത്തരം പറയാന്‍ പറഞ്ഞാല്‍ പോരെ ഈ സാറിന് ,എന്തിനാ ഞങ്ങളെ ഇട്ടു ഇങ്ങനെ പരിക്ഷണം നടത്തുന്നത് "എന്ന് ...ഉദയന്‍റെ കലാ പരിപാടി ഇങ്ങനെ നടന്നു വന്നു ....ഒരു ദിവസം പതിവു പോലെ ഉദയന്‍റെ "ഞാന്‍ പറയാം സാര്‍ "എന്നതിന് മറുപടിയായ്‌ സാര്‍ പറഞ്ഞു "ശരി എന്നാല്‍ നീ പറ "...ക്ലാസ്സ്‌ നിശബ്ദം ഇരിക്കുകയാണ് ...ഞാന്‍ ഒരു ചോദ്യത്തില്‍ നിന്നു രക്ഷപ്പെട്ട ആശ്വാസത്തോടെ ഇരുന്നു ...ഉദയന്‍റെ വായില്‍ നിന്നു ശബ്ദമൊന്നും വരുന്നില്ല ...മുഖത്ത് പല ഭാവങ്ങള്‍ മിന്നി മറയുന്നു ....എല്ലാ കണ്ണുകളും ഉദയനിലെക്ക്....സാറിന്‍റെ ഭാവം മാറി ...കൈകളും കവിളും വിറച്ചു .....ഒരു അലര്‍ച്ചയോടെ സാര്‍ "ഇങ്ങു ഇറങ്ങി വാടാ ".....ഒത്തിരി നാള്‍ പറ്റിക്കപ്പെട്ടതിന്റെ കൈ തരിപ്പ്‌ മുഴുവന്‍ സാര്‍ തീര്‍ത്തു.ഉദയന്‍റെ തുട ചൂരലിന്‍ തനി പകര്‍പ്പ്‌ പതിചെടുത്തു ....എന്‍റെ മനസ്സില്‍ ഒരു ആശ്വാസം കടന്നു വന്നു ..അടി ഷെയര്‍ ചെയ്യാന്‍ ഒരുത്തനെ കൂടി കിട്ടിയല്ലോ ....ഞാന്‍ കൈ വെള്ളയെ ദയനീയമായി നോക്കി ...അപ്പോള്‍ മനസ്സില്‍ തത്തി കളിച്ച മറ്റൊരു ചിന്ത ഇതാണ് "എടാ ഉദയാ ...നിനക്ക് "എച്ച്. ട്ടു . ഓ "പോയിട്ട് വെറും "എച്ച് "പോലും അറിയില്ലയിരുന്നല്ലോടാ "

അടിക്കുറുപ്പ്‌ :പ്രിയ കൂട്ടുകാരാ ഉദയാ ...നീ വാങ്ങി തരുമായിരുന്ന പൊരിയുണ്ട മിട്ടായിയുടെ സ്വാദ്‌ നാവില്‍ ഇപ്പോളും തങ്ങി നില്ക്കുന്നതുകൊണ്ട് നിന്‍റെ വട്ടപ്പേര് ഞാന്‍ എഴുതുന്നില്ല ...അഥവാ നീ എങ്ങാനും ഇതു വായിച്ചാലോ ....ആരെങ്കിലും പറഞ്ഞറിഞ്ഞാലോ ..വേറെ സാഹസത്തിനു ഒന്നും മുതിരരുത്‌ ...പഴയത് പോലെ ക്ലാസ്സിനു പിന്നില്‍ കുനിച്ച് നിര്‍ത്തി മുതുകിനു ഇട്ട് ഇടിച്ചോ ...

കരിഞ്ഞ സ്വപ്‌നങ്ങള്‍ ....


വാടി കരിഞ്ഞ ഈ കനിക്ക് ഒരു സ്വപ്നം ഉണ്ടായിരുന്നിരിക്കണം ...

Monday 28 September 2009

മരുഭൂവിന്‍റെ...മധു വസന്തം .


മരുഭൂവിന്‍റെ ഊഷരമായ മാറില്‍ ..പൂകുട നിവര്‍ത്തി

സുനാമി കഥകള്‍

കാക്ക യുടെ ലീവ്‌ കാലം ("കഷ്ട കാലം "എന്ന് കാക്ക )നാട്ടില്‍ സുനാമി തിരമാലകള്‍ അലയടിച്ച സമയം ആയിരുന്നു ...ഞങ്ങള്‍ ടെലിവിഷനില്‍ സുനാമി നാശം വിതച്ച കഥകള്‍ ഓരോന്നായി കണ്ടിരുന്നു ...സുനാമിയുടെ ഹാങ്ങ്‌ ഓവര്‍ തീരും മുന്‍പെ കാക്ക ലീവ് കഴിഞ്ഞെത്തി...നാട്ടു വിശേഷങ്ങളും വീട്ടുവിശേഷങ്ങളും പറഞ്ഞിരിക്കവേ സുനാമി സംസാര വിഷയമായി ...ഉടനെ കാക്ക നെടുവീര്‍പ്പിട്ടുകൊണ്ട് കൈകള്‍ രണ്ടും പിന്നോട്ട് കുത്തി..എന്നിട്ട് പറഞ്ഞു .."ഇങ്ങക്ക്‌ എന്‍റെ പടോം പേരും ടീവീല് കാണാംമാരുന്ന്.."ഞങ്ങള്‍ ജിജ്ഞാസ്സയോടെ കാക്കയെ നോക്കി .കാക്ക തുടര്‍ന്നു.. "ഞാനും എന്‍റെ ചങ്ങാതി മൈതീനും കൂടി കടപ്പുറത്ത്‌ ഇരുന്നു ചൂണ്ടല്‍ ഇടെരുന്ന്...അപ്പൊ ഭയങ്കര ഒച്ചയില്‍ കാറ്റും കൂടെയ്‌ തെരയും ഇങ്ങനെ പൊന്തി വരുന്നു ...ഞാന്‍ മൈതീനോട്പറഞ്ഞു "എന്തോ ..വശക്കേട്‌ ഉണ്ട്...വിട്ടോളീ "...ഞാനും ഓനും..കൂടി ഓടീന്ന് ഒരു അര കിലോമീറ്റര് ...ഞങ്ങള്‍ടെ ഒപ്പരം സുനാമീം ...ഭാഗ്യത്തിന് സുനാമി ഡിം ..ന്നു പറഞ്ഞ് ഞങ്ങള്‍ടെ തൊട്ടു കീഴെ വീണു ...അന്നോട്‌ പരെനന്കി ....നല്ല ജീവന്‍ പോയീനു ..ബാഗ്യം കൊണ്ട് കയിചിലായതാ ...ഓര്ക്കുമ്പൊ..ഇപ്പയും ഉള്ളില് തീ ഉണ്ടീന് .."ഇങ്ങനെ കാക്ക സുനാമി വീര ഗാഥകള്‍ പറഞ്ഞ് ഇരിക്കവേ ഞാന്‍ ഇടയ്ക്ക് കേറി ഒരു ചോദ്യം "കോഴിക്കോട്‌ കടപ്പുറത്ത്‌ സുനാമി അത്രക്ക്‌ അടിച്ചില്ലല്ലോ കക്കാ " ഇതു കെട്ട് കാക്ക ദേഷ്യത്തില്‍ എന്നോട്‌ "അന്നോട്‌ ആരാ പരഞെയി കൊയിക്കൊട്ടില്ലാന്നു ..." ഞാന്‍ തുടര്‍ന്നു "അത് ടെലിവിഷന്‍ കൂടി സുനാമി അടിച്ച സ്ഥലവും മരിച്ച ആളിന്റെ കണക്കും ഒക്കെ കാണിച്ചല്ലോ ...അതില്‍ കോഴിക്കോട്‌ ഇല്ലാരുന്നു "അപ്പോള്‍ കാക്ക ഇങ്ങനെ പറഞ്ഞുകൊണ്ട് പുറത്തേക്ക്‌ പോയി "ഓരുക്ക് തെറ്റീതാ ...ശരിക്കും കൊയിക്കൊട്ടാ അടിചെയ്യ്‌ "ഞങ്ങള്‍ കാക്കയുടെ പുളുക്കഥ ഓര്മിച് പൊട്ടി ചിരിച്ചു ...ചിരിക്കിടയില്‍ കൊടും കാറ്റു പോലെ കാക്ക തിരിച്ചു വന്നു എന്നിട്ട് ഇത്രയും കൂടി പറഞ്ഞ് പോയി ""അനക്കൊക്കെ ബിശാസം ഇല്ലെങ്കി ..മൈതീനോട് വിളിച്ച് ചോയിക്കിന്‍ ഓന്റെ നമ്പര് ഞാന് തരന്നുണ്ട്"

Sunday 27 September 2009

അമ്മയും.....കുഞ്ഞും......


ഭ്രൂണ ഹത്യയ്ക്ക് ഇരയാകാത്ത ....മാതൃത്വം

മിന്നാ മിന്നി കൂട്ടം ....


മിന്നാ മിന്നി കൂട്ടം ....

കാമുകി ...കാമുകന്‍


കാമുകി ...കാമുകന്‍
പച്ചിലചാര്‍ത്തില്‍...ഒരു പ്രണയ സല്ലാപം ....

Saturday 26 September 2009

കാടെവിടെ ...മക്കളെ ...

കാടെവിടെ ...മക്കളെ ...
"കാടും മേടും...പിന്നെ കാട്ടാറും ...ഈ സാധു ജീവികളുടെ മങ്ങിയ ഓര്‍മ്മയില്‍ തെളിയുന്നുണ്ടാമോ "

Friday 25 September 2009

ഒരു കാട്ടു തീ വന്നെങ്ങില്‍ ...


ഒരു കാട്ടു തീ വന്നെങ്ങില്‍ ...
ജലത്തിന്‍റെ കനിവുകിട്ടാതെ ...മരിച്ച മരത്തിന്‍റെ.......
ആത്മാവ്‌ ..ഇങ്ങനെ ആശിക്കുന്നു ............... "ഒരു കാട്ടു തീ വന്നെങ്കില്‍ ...അതില്‍ അമര്‍ന്നു .....
മോക്ഷം നേടാമായിരുന്നു ......"

ഒന്നു മുങ്ങി കുളിച്ചാലോ ........


ഒന്നു മുങ്ങി കുളിച്ചാലോ ........

Saturday 19 September 2009

സുനാമി കഥകള്‍

കാക്ക യുടെ ലീവ്‌ കാലം ("കഷ്ട കാലം "എന്ന് കാക്ക )നാട്ടില്‍ സുനാമി തിരമാലകള്‍ അലയടിച്ച സമയം ആയിരുന്നു ...ഞങ്ങള്‍ ടെലിവിഷനില്‍ സുനാമി നാശം വിതച്ച കഥകള്‍ ഓരോന്നായി കണ്ടിരുന്നു ...സുനാമിയുടെ ഹാങ്ങ്‌ ഓവര്‍ തീരും മുന്‍പെ കാക്ക ലീവ് കഴിഞ്ഞെത്തി...നാട്ടു വിശേഷങ്ങളും വീട്ടുവിശേഷങ്ങളും പറഞ്ഞിരിക്കവേ സുനാമി സംസാര വിഷയമായി ...ഉടനെ കാക്ക നെടുവീര്‍പ്പിട്ടുകൊണ്ട് കൈകള്‍ രണ്ടും പിന്നോട്ട് കുത്തി..എന്നിട്ട് പറഞ്ഞു .."ഇങ്ങക്ക്‌ എന്‍റെ പടോം പേരും ടീവീല് കാണാംമാരുന്ന്.."ഞങ്ങള്‍ ജിജ്ഞാസ്സയോടെ കാക്കയെ നോക്കി .കാക്ക തുടര്‍ന്നു.. "ഞാനും എന്‍റെ ചങ്ങാതി മൈതീനും കൂടി കടപ്പുറത്ത്‌ ഇരുന്നു ചൂണ്ടല്‍ ഇടെരുന്ന്...അപ്പൊ ഭയങ്കര ഒച്ചയില്‍ കാറ്റും കൂടെയ്‌ തെരയും ഇങ്ങനെ പൊന്തി വരുന്നു ...ഞാന്‍ മൈതീനോട്പറഞ്ഞു "എന്തോ ..വശക്കേട്‌ ഉണ്ട്...വിട്ടോളീ "...ഞാനും ഓനും..കൂടി ഓടീന്ന് ഒരു അര കിലോമീറ്റര് ...ഞങ്ങള്‍ടെ ഒപ്പരം സുനാമീം ...ഭാഗ്യത്തിന് സുനാമി ഡിം ..ന്നു പറഞ്ഞ് ഞങ്ങള്‍ടെ തൊട്ടു കീഴെ വീണു ...അന്നോട്‌ പരെനന്കി ....നല്ല ജീവന്‍ പോയീനു ..ബാഗ്യം കൊണ്ട് കയിചിലായതാ ...ഓര്ക്കുമ്പൊ..ഇപ്പയും ഉള്ളില് തീ ഉണ്ടീന് .."ഇങ്ങനെ കാക്ക സുനാമി വീര ഗാഥകള്‍ പറഞ്ഞ് ഇരിക്കവേ ഞാന്‍ ഇടയ്ക്ക് കേറി ഒരു ചോദ്യം "കോഴിക്കോട്‌ കടപ്പുറത്ത്‌ സുനാമി അത്രക്ക്‌ അടിച്ചില്ലല്ലോ കക്കാ " ഇതു കെട്ട് കാക്ക ദേഷ്യത്തില്‍ എന്നോട്‌ "അന്നോട്‌ ആരാ പരഞെയി കൊയിക്കൊട്ടില്ലാന്നു ..." ഞാന്‍ തുടര്‍ന്നു "അത് ടെലിവിഷന്‍ കൂടി സുനാമി അടിച്ച സ്ഥലവും മരിച്ച ആളിന്റെ കണക്കും ഒക്കെ കാണിച്ചല്ലോ ...അതില്‍ കോഴിക്കോട്‌ ഇല്ലാരുന്നു "അപ്പോള്‍ കാക്ക ഇങ്ങനെ പറഞ്ഞുകൊണ്ട് പുറത്തേക്ക്‌ പോയി "ഓരുക്ക് തെറ്റീതാ ...ശരിക്കും കൊയിക്കൊട്ടാ അടിചെയ്യ്‌ "ഞങ്ങള്‍ കാക്കയുടെ പുളുക്കഥ ഓര്മിച് പൊട്ടി ചിരിച്ചു ...ചിരിക്കിടയില്‍ കൊടും കാറ്റു പോലെ കാക്ക തിരിച്ചു വന്നു എന്നിട്ട് ഇത്രയും കൂടി പറഞ്ഞ് പോയി ""അനക്കൊക്കെ ബിശാസം ഇല്ലെങ്കി ..മൈതീനോട് വിളിച്ച് ചോയിക്കിന്‍ ഓന്റെ നമ്പര് ഞാന് തരന്നുണ്ട്"


Friday 18 September 2009

ഭൂതക്കണ്ണാടി



ഒരു കാട്ടു തീ വന്നെങ്കില്‍ ........
ജലത്തിന്‍റെ കനിവുകിട്ടാതെ ...മരിച്ച മരത്തിന്‍റെ.......
ആത്മാവ്‌ ..ഇങ്ങനെ ആശിക്കുന്നു .......
"ഒരു കാട്ടു തീ വന്നെങ്കില്‍ ...അതില്‍ അമര്‍ന്നു .....
മോക്ഷം നേടാമായിരുന്നു ......"

Wednesday 16 September 2009

ഒരു ഏകാന്ഗ നാടക മാമാന്ങ്കം.....

പ്രിയ ബ്ലോഗന്‍ മാരെ ബ്ലോഗികളെ ...പിന്നേ ഇതൊന്നിലും പെടാത്ത വെറും വായനക്കാരെ ...എന്നേ സഹിക്കുന്നതിനു നന്ദി പറഞ്ഞു കൊള്ളട്ടെ ....(നിങ്ങളെ സമ്മതിക്കണം കേട്ടാ...)..ഞാന്‍ ഇനി പറയാന്‍ പോകുന്ന കഥ എന്‍റെ സ്കൂള്‍ ജീവിതത്തില്‍ നിന്നു പൊടി തട്ടി എടുത്തത്‌ ആണ് ....(പിന്നേ ഇതില്‍ പരാമര്‍ശിക്കപ്പെടുന്ന എന്‍റെ കൂട്ടുകാര്‍ ദയവായി എന്നോട്‌ പരിഭവിക്കരുത് ..ഈ സംഭവങ്ങള്‍ എല്ലാം ഞാന്‍ ഓര്‍ക്കുന്നു ...അതിന്‍റെ അര്‍ഥം ..ഞാന്‍ നിങ്ങളെ എല്ലാം ഓര്‍മ്മിക്കുന്നു എന്നാണ് )ഒന്‍പതാം തരത്തില്‍ പഠിക്കുന്ന കാലം ...ഞങ്ങള്‍ പഠിക്കുന്ന ട്യൂട്ടോറിയല്‍ കോളേജ് ന്റെ വാര്‍ഷികം ...അത് പൂര്‍വാതികം ഭംഗി ആക്കാന്‍ ഞങ്ങളുടെ ഒരു നാടകം വച്ചാലോ എന്ന ചിന്ത മനസ്സില്‍ ഉദിച്ചു ....പിന്നേ നാടക സ്ക്രിപ്റ്റ് ഓടി നടന്ന് ഒപ്പിച്ചെടുത്തു ....ഗ്രീക്ക്‌ പുരാണങ്ങള്‍ക്ക് ഏറെ വേരോട്ടം ഉള്ള മണ്ണാണല്ലോ കേരളം ...അങ്ങനെ ഒരു ഗ്രീക്ക്‌ കഥ തന്നെ ഞങ്ങളും കാച്ചാന്‍ തീരുമാനിച്ചു ....നാകത്തിന്റെ പേരു "വ്യാഴ വട്ടം "..(കഥാ പത്രങ്ങളുടെ പേരു ഓര്‍മയില്‍ കിട്ടുന്നില്ലാട്ടോ....)നാടകത്തില്‍ ഒരു കഥാപാത്രം ഈ ഭൂതം ...പിന്നേ ശിവകുമാര്‍ (കുടുക്ക)ജയകുമാര്‍(കൂത്തി പട്ടാളം)വിജയകുമാര്‍(ബലൂണ്‍)രാജേഷ്‌(ആനപ്പാച്ചന്‍)....അപ്പോള്‍ ചോദിക്കും എനിക്ക് വട്ടപെരോന്നും ഇല്ലെ എന്ന് ..എനിക്കും ഉണ്ട് കേട്ടോ ഒരെണ്ണം അത് ...(അങ്ങനെ സുഖിക്കണ്ട ...ഈ പറഞ്ഞ കൂട്ടുകാരോ ...അതല്ല എന്നേ അറിയുന്ന മറ്റു കൂട്ടുകാരോ ...ഈ ബ്ലോഗ് കാണാന്‍ ഇടവന്നാല്‍ അവര്‍ പറഞ്ഞു തരും ട്ടോ ....)അങ്ങനെ നാടക രെഹഴ്ഹ്സല് അടിപൊളി ആയി നടന്നു....അങ്ങനെ ആ സുദിനം വന്നെത്തി....സ്റ്റേജ് എല്ലാം റെഡി ആക്കി ...നാടക രംഗത്ത് ഈ ഉള്ളവന് ഭാവാഭിനയം മാത്രം (ഇടക്ക് ചെറിയ ചെറിയ ഡയലോഗ് )..രംഗത്ത് എന്നേ ചങ്ങലയില്‍ ബന്ധിച്ചു നിര്‍ത്തിയിരിക്കുന്നു...(ഈ ചങ്ങല എന്‍റെ വലിയ അമ്മ യുടെ വീട്ടിലെ '"ചിപ്പു "എന്ന പട്ടിക്ക്‌ സ്വന്തം )അതില്‍ ചണനൂല്‍ ഉപയോഗിച്ച എന്നേ കെട്ടിയിരിക്കുന്നു ബാക്ക് കര്‍ട്ടന്‍ ചേര്‍ത്തു...ഞാന്‍ അടിമകളുടെ നേതാവ്‌ ....ജയകുമാര്‍,വിജയകുമാര്‍ തുടങ്ങി അടിമകള്‍ ....രാജേഷ്‌ രാജാവ്‌ ..ശിവകുമാര്‍ രാജകിങ്കരന്‍...ശിവകുമാറിന്റെ കൈയ്യില്‍ ഒരു ചാട്ടവാര്‍ (ചാട്ടവാര്‍ പശുവിന്റെ മൂക്ക് കയര്‍ ചെറിയ കമ്പില്‍ കെട്ടി ഉണ്ടാക്കി എടുത്തതാണ് ...അത് കുടയുംപോള്‍ ശിലം ....ശ്ലിം ...എന്ന് ശബ്ദവും കേള്‍ക്കും ....)ശിവകുമാര്‍ എന്ന മഹാ നടന്‍ രിഹെല്സല് സമയത്ത് വളരെ ഭംഗി ആയി ചാട്ട കൊണ്ട്‌ശബ്ദം ഉണ്ടാക്കും ....അത് കണ്ടാല്‍ ശെരിക്കും അടി കൊള്ളുന്ന പോലെ ....ഇപ്പുറത്ത് നില്‍ക്കുന്ന്ന മഹാ നടന്‍ മാരായ ഞങ്ങള്‍ അടികൊളുന്നത് തകര്‍ത്തു അഭിനയിക്കും .....രംഗത്ത് ദുഷ്ടനായ രാജേഷ്‌ രാജാവ് മഹാ ദുഷ്ടനായ ശിവകുമാര്‍ കിന്കരനോട് ..അടിമകളായ ജയകുമാറിനെയും...വിജയാകുമാരിനെയും...നേതാവായ എന്‍റെ മുന്നില്‍ ഇട്ടു അടിക്കാന്‍ ആജ്ഞാപിക്കുന്നു ....ഇതു കേട്ട കിങ്കരന്‍ ആദ്യം വിജയകുമാര്‍ അടിമയെ പൊതിരെ തല്ലി ചാട്ടവാര്‍ മിന്നല്‍ പിണര്‍ പോലെ അന്തരീഷത്തില്‍ ....വിജയകുമാര്‍ അടി കൊള്ളുന്ന രംഗങ്ങള്‍ അഭിനയിച്ചു തകര്‍ത്തു .....അടുത്ത ഊഴം ജയകുമാര്‍ അടിമ .....കൈയ്യില്‍ ചാട്ടവാര്‍ പിടിച്ച കിങ്കരന്‍ നേരെ ജയകുമാറിന്റെ അടുത്തേക്ക്‌ .....അന്തരീഷത്തില്‍ രാജേഷ്‌ രാജാവിന്റെയും ശിവകുമാര്‍ കിന്കരന്റെയും അട്ടഹാസം .....കൂടെ...ഈ ഭൂത തിന്റെയ്‌ "അരുതേ"....എന്നുള്ള വിളിയും ......ചാട്ടവാര്‍ പൊങ്ങുന്നു അടി തുടങ്ങുന്നു ...കൂടെ ജയകുമാര്‍ അടിമയുടെ അഭിനയവും .....പെട്ടെന്ന് ഞങ്ങള്‍ എല്ലാം അത്ഭുതത്തോടെ ജയകുമാര്‍ അടിമയെ നോക്കി .....ഇതെന്താ...അഭിനയം...അഭിനയിച്ചു ജീവിച്ചുകളഞ്ഞു എന്നൊക്കെ കേട്ടിട്ടില്ലേ .....അതുപോലെ....മുട്ടുകളില്‍ നിന്നിരുന്ന അടിമ എഴുനേറ്റു നിന്നു മുതുകിലെക്ക് കൈ കടത്തി കരയുന്നു...വലിയ വായില്‍ നിലവിളിക്കുന്നു.....പെട്ടെന്ന് ...ആരും പ്രതീഷിചിരിക്കാത്തത് നടന്നു ..ജയകുമാര്‍ അടിമ ...ശിവകുമാര്‍ കിങ്കരറെയ് മേല്‍ ചാടി വീണു ....ഞങ്ങള്‍ ആലോചിച്ചു ..ഈ ഭാഗം നാടകത്തില്‍ ഇല്ലല്ലോ ....ഏതായാലും ഇതു നാടകതിന്റെയ്‌ ഭാഗം അല്ലെന്നു മനസിലാക്കിയ കര്‍ട്ടന്‍ വലിക്കാരന്‍ അണ്ണന്‍ .....കര്‍ട്ടന്‍താഴ്ത്തി .....കര്‍ട്ടന്‍തഴ്ത്തിയിട്ടും ....അടി തുടരുന്ന ..അടിമയെയും കിന്കരനെയും ....ഞങ്ങളും അദ്ദ്യപകരും ചേര്‍ന്ന് പിടിച്ചു മാറ്റി ....കുറച്ച കഴിഞ്ഞു ...അടിമ ജയകുമാരിന്റെയ് മുതുകില്‍ ചാട്ട വലിപ്പത്തില്‍ തിനുര്‍ത്തു പൊങ്ങിയത് ...കണ്ടപ്പോള്‍ ആണ് ....ജയകുമാര്‍ അടിമ അഭിനയിച്ച ജീവിച്ചതിന്റെ ഗുട്ടന്‍സ്‌ പിടി കിട്ടിയത് ...(ഇപ്പോള്‍ ചോദിച്ചാലും ജയകുമാര്‍ പറയും "അവന്‍ മനപൂര്‍വ്വം അടിച്ചതാടാ "എന്ന് )

Tuesday 15 September 2009

തേങ്ങയെ പട്ടി ആക്കരുത്‌ .........


ഈ കഥ എന്റെ കുഞ്ഞും നാളില്‍ നടന്നതാ .....അന്ന് വീട്ടില്‍ അത്യന്തതുനികം അല്ലെങ്കിലും ഒരു കക്കൂസ് ഉണ്ടായിരുന്നു ....എന്നാലും പൊതു പറമ്പില്‍ വെളിക്കിരിക്കുന്നതിന്റെയ് ആ സുഖം കക്കൂസില്‍ കിട്ടില്ല ...(ഇതു അനുഭവസ്ട്ര്ക്ക് അറിയാം ...)ആ പരമാനന്ദ സുഖം ആവോളം നുകരാന്‍ ഞാന്‍ എന്നും പരംബിലെക്കാ പോവര് ..വീടിന്റെയ്‌ എതിര്‍ വശത്തുള്ള വിശാലമായ പറമ്പ് നിറയെ തെങ്ങും മാവും പ്ലാവും ഒക്കെ ഇടകലര്‍ന്ന ഒരു സുന്ദരന്‍ പറമ്പ് ...ഈ പരംബിന്റെയ്‌ തുടക്കത്തില്‍ അഞ്ചു പ്ലാവുകള്‍ നിരനിരയായ്‌ ഇങ്ങനെ നില്‍പുണ്ട്.... രാവിലെ അതിന് മുന്‍പില്‍ നല്ല കസപിസകള്‍ നടക്കാറുണ്ട്...പ്ലാവില കുത്ത് മത്സരം ....ഞാന്‍ ഓര്‍ത്തു പോകാറുണ്ട് ഇല കൊഴിച്ച് ഇങ്ങനെ ദുക്കതോടെയ് നില്ക്കുന്ന പ്ലാവുകള്‍ ഈ കോലാഹലങ്ങള്‍ കണ്ടു പൊട്ടി ചിരിക്കുമായിരിക്കും ....ഇതിനിടയില്‍ അല്ലറ ചില്ലറ ഉണ്തലും തല്ലലും "എന്റമ്മേ "എന്ന് വിളിച്ച് കമഴ്ന്നടിച്ച് വീഴലും ഒക്കെ ഉണ്ട്‌...കേട്ടോ ..ഈ പരംബിന്റെയ്‌ ഉടമസ്ടന്‍ അടുതല്ല താമസം ..അത് കൊണ്ട് പറമ്പില്‍ വീഴുന്ന തേങ്ങ ,മാങ്ങാ ,ചക്ക ഇത്യാദി സാധനങ്ങള്‍ കിട്ടുന്നവര്‍ക്ക് എടുക്കാം ....പിന്നേ വല്ലപ്പോഴും ഉടമസ്ടന്‍ വന്നു കുറച്ച് പുളിച്ച തെറി പറയും ..അപ്പോള്‍ അവിടെ ഉള്ള ഗുണഭോക്താവ് ...ദേ ഇങ്ങനെ പ്രതികരിക്കും "എന്നാലും ആളില്ലന്നു കരുതി ഈ കൊള്ളരുതായ്മ ചെയ്യാമോ "അത് കുറച്ച് ഉറക്കേയ്‌ ആയിരിക്കും ...ഒളിച്ചു നില്ക്കുന്ന മറ്റുള്ളവര്‍ കേട്ടോട്ടേ എന്ന് ...പിന്ന്നെ ഇതെല്ലം പറയുമ്പോളും ആള്ടെയ് കണ്ണ് അടുത്ത് നില്ക്കുന്ന തെങ്ങിന്‍ മേലാവും ...മൂത്ത് പഴുത്ത തേങ്ങ എതിലന്നു നോക്കുവാകും ...നാളെ രാവിലെ നേരെ അതിന്റെ ചോട്ടില്‍ എത്തിയ മതീലോ ...പിന്നേ എന്റെ വീടിന്റെയ്‌ തൊട്ടടുത്ത വീട്ടില്‍ ആട് ,കോഴി ,പശു കൂടാതെ രണ്ടു പട്ടി കളും ഒരു കരുപ്പനും ഒരു ചുമപ്പനും....ചുമപ്പന്‍ കുറച്ച് വയസന്‍ ആണ് ട്ടോ ....ഞാന്‍ കഥയിലേക്ക്‌ വരാം ഒരു പ്രഭാതം ഞാന്‍ പതിവുപോലെ ....വിശാല പറമ്പിലേക്ക്‌ വെളിക്കിരിക്കാന്‍ പോയി ....നിരന്നു നില്‍കുന്ന പ്ലാവിന് അടുത്തെത്തിയപ്പോള്‍ അയലത്ത് വീടിലെ മാമന്‍ പതിവുപോലെ അവിടെ പ്ലാവില കുത്തുന്നു ....പ്രഭാതത്തിന്റെ അരണ്ട വെളിച്ചത്തില്‍ ഞാന്‍ ആ കാഴ്ച കണ്ടു ....കുറച്ചു ദൂരെ തെങ്ങിന്‍ ചോട്ടില്‍ ദേ കിടക്കുന്നു ഒരു തേങ്ങ .... പിന്നേ ഒന്നും ആലോചിച്ചില്ല ....അവിടെ നിന്നു ഞാന്‍ ഓട്ടം ആരംഭിച്ചു ....ഇതു കണ്ട മാമന്‍ എന്നേക്കാള്‍ മുന്പേ തേങ്ങ കിടക്കുന്ന തെങ്ങിന്ചോട്ടിലെക്ക് ...മത്സരത്തില്‍ മാമന്‍ മുന്പേ ഞാന്‍ തൊട്ടു പിറകെ..തെങ്ങിന്ചോട് അടുത്തപ്പോള്‍ മാമന്‍ ചാടി തെങ്ങയുടെയ്‌ മുകളില്‍ .....അപ്പോളാണ് ഞാനും മാമനും ഞെട്ടിപ്പോയത് "ബോവ്വ്‌ ...ബോവ്വ്‌ ...."എന്ന് കുറച്ചു കൊണ്ട് തേങ്ങ ..ദേ ......വടക്കോട്റെക്ക് ഓടുന്നു....മാമന്‍ ഇളിഭ്യനായി ......കൂടെയ്‌ ഞാനും ....അന്ന് ഞാനും മാമനും ഒരു പഴം ചൊല്ല് പഠിച്ചു ട്ടോ ..."ചുമന്നത് എല്ലാം തേങ്ങ അല്ല ".....(മാമാ ഈ കഥ നാട്ടുകരുടെയ്‌ കൂടെയ്‌ പറഞ്ഞതില്‍ ഷെമിക്കുക...ഇങ്ങനെ മാത്രം ആലോചിച്ചാല്‍ മതി "ഏത് പട്ടിക്കും ഒരു ടൈം ഉണ്ടല്ലോന്നു "......പ്രിയ കേള്‍വിക്കാരെ....ഈ ഭൂതത്തിനു ....അഭിപ്രായ രൂപത്തില്‍ കോഴിയോ പട്ടോ...ഒക്കെ തരണേ .........സ്വന്തം ഭൂതത്താന്‍

Monday 14 September 2009

പുലി വരുന്നേ .....പുലി


ഈ കഥ നടക്കുന്നത് എണ്‍പതുകളില്‍ ആണ് .... കഥാ നായകന്‍ ഇപ്പോള്‍ പുലി പിടിത്തം ഒക്കെ നിര്‍ത്തി ....ചെറിയ ചെറിയ എലി കളെ (എന്നെ പോലെയുള്ള )ഒക്കെ പിടിച്ച് അങ്ങനെ അറബി നാട്ടില്‍ ഞങ്ങള്‍ക്കൊപ്പം സുഖമായി വസിക്കുന്നു .......സംഭവം നടക്കുന്നത് ഒരു ഇടവപ്പാതി യില്‍ ആണ് .തിമിര്‍ത്തു പെയ്യുന്ന മഴ .....ചാലിയാര്‍ കര കവിഞ്ഞു ഒഴുകുന്നു ...ഈ ചാലിയാര്‍ സ്ഥിതി ചെയ്യുന്നത് കോയിക്കോട് എന്ന് സ്ഥല വാസികളും..കോഴിക്കോട് എന്ന്നു മറ്റുള്ളവരും വിളിക്കുന്ന സ്ഥലത്താണ് .....ചാലിയാര്‍ കരകവിഞ്ഞ് ഒഴുകുമ്പോള്‍ കോഴിക്കൊട്ടുകരുടെയ് പ്രധാന വിനോദം അതിലൂടെ ഒഴുകി എത്തുന്ന മരങ്ങള്‍ പിടിക്കലാണ് (ദയവായി എന്നോട്‌ കോഴിക്കോട്ടുകാര്‍ പരിഭവിക്കരുത് ഇതു കാക്ക യുടെ വിവരണത്തില്‍ നിന്നു മനസിലാക്കിയതാണ് )അങ്ങനെ നമ്മുടെയ്‌ കഥാനായകന്‍ ഒരിക്കല്‍ മരം പിടിക്കലില്‍ ഏര്പ്പെട്ടു നില്‍ക്കുമ്പോള്‍ ....ദേ...വരുന്നു ഒരു ഉഗ്രന്‍ മരം .....മരം മാത്രമല്ല ...കൂടെയ്‌ മരത്തിനു മുകളില്‍ അപ്പിപിടിച്ച് ഒരു അമണ്ടന്‍ പുലി .....നമ്മുടെയ്‌ കാക്ക കുരുക്കിട്ട കയര്‍ കൈയ്യില്‍ എടുത്തു ....ഉന്നം നോക്കി ഒരേറു കൊടുത്തു ...കയര്‍ സൂക്ഷം പുലിയുടെയും മരത്തെയും ഒന്നിച്ചു ചുറ്റി ....പിന്നേ സാവധാനം കരക്ക്‌ വലിച്ചടിപ്പിച്ചു .....പുലി കരക്കടുത്തു വരുമ്പോളേക്കും കാക്കയെ ദയനീയമായി നോക്കി ....ഇതു കണ്ട കാക്ക സഹവലികരോട് നിര്‍ത്താന്‍ പറഞ്ഞു ....അത് മല്ല കാക്ക മനസ്സില്‍ വിചാരിച്ചു കാണും കോഴിക്കോട് ഇപ്പോള്‍ പുലിയായി താനുണ്ട്...ഇനി ഒരു പുലികൂടി വന്നാല്‍ തനിക്ക്‌ പോട്ടി ആയാലോ ...(ഇക്കാര്യം കാക്ക പറഞ്ഞില്ലാട്ടോ ...കാക്ക യുടെ മുഖഭാവത്തില്‍ നിന്നു ഞങ്ങള്‍ കേള്‍വിക്കാര്‍ ഊഹിച്ചതാ ..)കാക്ക ഉടനേയ്‌ ഒരു വക്കതിയ്‌ എടുത്തു ചാലിയാറില്‍ ചാടി ...പിന്നേ പതിയെ മുങ്ങാം കുഴിഇട്ടു മരത്തിന്റെയ്‌ അടിയില്‍ എത്തി.. എന്നിട്ട് പുലിയേയും മരത്തെയും വരിഞ്ഞു മുറുക്കിയ കയര്‍ ഒട്ടവെട്ടു...കയര്‍ അയഞ്ഞപ്പോള്‍ പുലിക്ക്‌ അല്പം ആശ്വാസം ...അല്പം ദൂരെ മാറി പൊങ്ങിയ പൊങ്ങിയ കാക്കയെ നന്ദി സൂജകമായി ഒന്നു നോക്കി ...ഉടനേയ്‌ കാക്ക പുലിക്ക്‌ ഓര്‍ഡര്‍ കൊടുത്തു.....പോക്കൊലിന്‍ എവിടെങ്കിലും ബെര്‍തേ തടി വടക്ക് ആക്കന്ദ്‌ ....ഇതു കേട്ടതും പുലി മൂപ്പര് വെള്ളത്തിലേക്ക്‌ ഒരൊറ്റ ചാട്ടം .....പിന്നേ എങ്ങോട്ടോ നീന്തി പോയ് ...(ഈ കഥവായിക്കുമ്പോള്‍ നിങ്ങള്‍ വിശ്വാസം വരാത്ത പോലെ നെട്ടിച്ചുളിക്കുന്നുന്ദ്‌ എന്ന് എനിക്ക് അറിയാം ..അതിന് എനിക്ക് കാക്ക ഞങ്ങളോട്‌ പറഞ്ഞ മറുപടി തന്നേയ് ഞാനും പറയാം .."ഇങ്ങന്ക്ക് ബെനോങ്ങി വിസ്വസിച്ചമാതി ...വെര്‍തേ മനുഷ്യനെ സുയിപ്പക്കുന്ന നോട്ടം നോക്കല്ലെന്ന്നു "....

Sunday 13 September 2009

ഭൂതക്കുലതാന്‍ (ഭൂതത്താന്‍)











ഞാന്‍ ഒരു പാവം പ്രവാസി ..... ജീവിത സമരത്തിന്‍ നീര്ച്ചുഴിയില്‍ പ്പെട്ടു അറബി നാട്ടിലേക്ക് ഒളിചു ഓടി വന്നവന്‍ ...ഒളിചോടിയിട്ടു ഇപ്പോള്‍ ഏകദേശം പത്തു വര്‍ഷങ്ങള്‍ കഴിഞ്ഞു .... ഇപ്പോളും ഒരുകരക്ക് എത്തിയില്ല എന്ന് മനസസ് പറയുന്നതു കൊണ്ടു മാത്രം ഇവടെ ഇങ്ങനെ കടിച്ചുതൂങ്ങി കിടക്കുന്നു ....ഒരു വീട് വച്ചു പിന്നേ ഇത്തിരി പൊറം മണ്ണും വാങ്ങി .... പിന്ന്നെ ഞാന്‍ ഒരു മലയാളി ആണല്ലോ അപ്പോള്‍ അതിന്റെതായ ചില ആക്രാന്തങ്ങള്‍ എനിക്കും ഇല്ലാതെ വരുമോ ......ഇനി എന്ന് ഈ അറബികള്‍ അടിച്ച്ചിരക്കും എന്ന് അറിയില്ല ....അപ്പോലെന്കിലും ആക്രാന്തം തീരനേയ്‌ ഓടെ തമ്പുരാനേ .......എന്ന് മാത്രം പ്രാര്തിച്ചുകൊണ്ട്ട് ..... സകലമാന ആക്രാന്തന്‍ മാരായ പ്രവാസികളുടെയും നടുക്ക് നിന്നു കൊണ്ടു ......ഞാന്‍ എന്‍റെ എഴുത്ത് തുടരാം....നിങ്ങള്‍ക്ക്‌ ബോറടിക്കില്ലെന്കില്‍ മാത്രം ......എന്‍റെ ഓര്‍മയില്‍ തങ്ങി നില്‍കുന്ന ഒരു ചിത്രം കൂടി ചേര്ക്കുന്നു.....ഇതു വല്ലവനും എടുത്ത ഫോട്ടോ ആണ് കേട്ടോ.....അതും കൂടി കടം വാങ്ങിക്കൊട്ടേ ........ഭൂതക്കുലതാന്‍ (ഭൂതത്താന്‍)