Monday 14 September 2009

പുലി വരുന്നേ .....പുലി


ഈ കഥ നടക്കുന്നത് എണ്‍പതുകളില്‍ ആണ് .... കഥാ നായകന്‍ ഇപ്പോള്‍ പുലി പിടിത്തം ഒക്കെ നിര്‍ത്തി ....ചെറിയ ചെറിയ എലി കളെ (എന്നെ പോലെയുള്ള )ഒക്കെ പിടിച്ച് അങ്ങനെ അറബി നാട്ടില്‍ ഞങ്ങള്‍ക്കൊപ്പം സുഖമായി വസിക്കുന്നു .......സംഭവം നടക്കുന്നത് ഒരു ഇടവപ്പാതി യില്‍ ആണ് .തിമിര്‍ത്തു പെയ്യുന്ന മഴ .....ചാലിയാര്‍ കര കവിഞ്ഞു ഒഴുകുന്നു ...ഈ ചാലിയാര്‍ സ്ഥിതി ചെയ്യുന്നത് കോയിക്കോട് എന്ന് സ്ഥല വാസികളും..കോഴിക്കോട് എന്ന്നു മറ്റുള്ളവരും വിളിക്കുന്ന സ്ഥലത്താണ് .....ചാലിയാര്‍ കരകവിഞ്ഞ് ഒഴുകുമ്പോള്‍ കോഴിക്കൊട്ടുകരുടെയ് പ്രധാന വിനോദം അതിലൂടെ ഒഴുകി എത്തുന്ന മരങ്ങള്‍ പിടിക്കലാണ് (ദയവായി എന്നോട്‌ കോഴിക്കോട്ടുകാര്‍ പരിഭവിക്കരുത് ഇതു കാക്ക യുടെ വിവരണത്തില്‍ നിന്നു മനസിലാക്കിയതാണ് )അങ്ങനെ നമ്മുടെയ്‌ കഥാനായകന്‍ ഒരിക്കല്‍ മരം പിടിക്കലില്‍ ഏര്പ്പെട്ടു നില്‍ക്കുമ്പോള്‍ ....ദേ...വരുന്നു ഒരു ഉഗ്രന്‍ മരം .....മരം മാത്രമല്ല ...കൂടെയ്‌ മരത്തിനു മുകളില്‍ അപ്പിപിടിച്ച് ഒരു അമണ്ടന്‍ പുലി .....നമ്മുടെയ്‌ കാക്ക കുരുക്കിട്ട കയര്‍ കൈയ്യില്‍ എടുത്തു ....ഉന്നം നോക്കി ഒരേറു കൊടുത്തു ...കയര്‍ സൂക്ഷം പുലിയുടെയും മരത്തെയും ഒന്നിച്ചു ചുറ്റി ....പിന്നേ സാവധാനം കരക്ക്‌ വലിച്ചടിപ്പിച്ചു .....പുലി കരക്കടുത്തു വരുമ്പോളേക്കും കാക്കയെ ദയനീയമായി നോക്കി ....ഇതു കണ്ട കാക്ക സഹവലികരോട് നിര്‍ത്താന്‍ പറഞ്ഞു ....അത് മല്ല കാക്ക മനസ്സില്‍ വിചാരിച്ചു കാണും കോഴിക്കോട് ഇപ്പോള്‍ പുലിയായി താനുണ്ട്...ഇനി ഒരു പുലികൂടി വന്നാല്‍ തനിക്ക്‌ പോട്ടി ആയാലോ ...(ഇക്കാര്യം കാക്ക പറഞ്ഞില്ലാട്ടോ ...കാക്ക യുടെ മുഖഭാവത്തില്‍ നിന്നു ഞങ്ങള്‍ കേള്‍വിക്കാര്‍ ഊഹിച്ചതാ ..)കാക്ക ഉടനേയ്‌ ഒരു വക്കതിയ്‌ എടുത്തു ചാലിയാറില്‍ ചാടി ...പിന്നേ പതിയെ മുങ്ങാം കുഴിഇട്ടു മരത്തിന്റെയ്‌ അടിയില്‍ എത്തി.. എന്നിട്ട് പുലിയേയും മരത്തെയും വരിഞ്ഞു മുറുക്കിയ കയര്‍ ഒട്ടവെട്ടു...കയര്‍ അയഞ്ഞപ്പോള്‍ പുലിക്ക്‌ അല്പം ആശ്വാസം ...അല്പം ദൂരെ മാറി പൊങ്ങിയ പൊങ്ങിയ കാക്കയെ നന്ദി സൂജകമായി ഒന്നു നോക്കി ...ഉടനേയ്‌ കാക്ക പുലിക്ക്‌ ഓര്‍ഡര്‍ കൊടുത്തു.....പോക്കൊലിന്‍ എവിടെങ്കിലും ബെര്‍തേ തടി വടക്ക് ആക്കന്ദ്‌ ....ഇതു കേട്ടതും പുലി മൂപ്പര് വെള്ളത്തിലേക്ക്‌ ഒരൊറ്റ ചാട്ടം .....പിന്നേ എങ്ങോട്ടോ നീന്തി പോയ് ...(ഈ കഥവായിക്കുമ്പോള്‍ നിങ്ങള്‍ വിശ്വാസം വരാത്ത പോലെ നെട്ടിച്ചുളിക്കുന്നുന്ദ്‌ എന്ന് എനിക്ക് അറിയാം ..അതിന് എനിക്ക് കാക്ക ഞങ്ങളോട്‌ പറഞ്ഞ മറുപടി തന്നേയ് ഞാനും പറയാം .."ഇങ്ങന്ക്ക് ബെനോങ്ങി വിസ്വസിച്ചമാതി ...വെര്‍തേ മനുഷ്യനെ സുയിപ്പക്കുന്ന നോട്ടം നോക്കല്ലെന്ന്നു "....

1 comment:

  1. നന്ദി വീരു (അവന്‍ ഗൂഗിള്‍ വഴി ഒരു അഭിപ്രായം വിട്ടിരുന്നു )....പിന്നേ ഈ പോസ്റ്റ് എന്‍റെ സഹ ജോലിക്കാരായ കൂടുകാര്‍ പ്രിന്ടി കാക്കയെ കാണിച്ചു .....കാക്ക ഇപ്പോള്‍ പുലി പിടുത്തം നിര്‍ത്തി എന്നെ പിടിക്കാന്‍ നടക്കുവാ ....കൂട്ടത്തില്‍ നല്ല തെറിയും വിളിക്കുന്നുണ്ട് ......

    ReplyDelete