Saturday 19 September 2009

സുനാമി കഥകള്‍

കാക്ക യുടെ ലീവ്‌ കാലം ("കഷ്ട കാലം "എന്ന് കാക്ക )നാട്ടില്‍ സുനാമി തിരമാലകള്‍ അലയടിച്ച സമയം ആയിരുന്നു ...ഞങ്ങള്‍ ടെലിവിഷനില്‍ സുനാമി നാശം വിതച്ച കഥകള്‍ ഓരോന്നായി കണ്ടിരുന്നു ...സുനാമിയുടെ ഹാങ്ങ്‌ ഓവര്‍ തീരും മുന്‍പെ കാക്ക ലീവ് കഴിഞ്ഞെത്തി...നാട്ടു വിശേഷങ്ങളും വീട്ടുവിശേഷങ്ങളും പറഞ്ഞിരിക്കവേ സുനാമി സംസാര വിഷയമായി ...ഉടനെ കാക്ക നെടുവീര്‍പ്പിട്ടുകൊണ്ട് കൈകള്‍ രണ്ടും പിന്നോട്ട് കുത്തി..എന്നിട്ട് പറഞ്ഞു .."ഇങ്ങക്ക്‌ എന്‍റെ പടോം പേരും ടീവീല് കാണാംമാരുന്ന്.."ഞങ്ങള്‍ ജിജ്ഞാസ്സയോടെ കാക്കയെ നോക്കി .കാക്ക തുടര്‍ന്നു.. "ഞാനും എന്‍റെ ചങ്ങാതി മൈതീനും കൂടി കടപ്പുറത്ത്‌ ഇരുന്നു ചൂണ്ടല്‍ ഇടെരുന്ന്...അപ്പൊ ഭയങ്കര ഒച്ചയില്‍ കാറ്റും കൂടെയ്‌ തെരയും ഇങ്ങനെ പൊന്തി വരുന്നു ...ഞാന്‍ മൈതീനോട്പറഞ്ഞു "എന്തോ ..വശക്കേട്‌ ഉണ്ട്...വിട്ടോളീ "...ഞാനും ഓനും..കൂടി ഓടീന്ന് ഒരു അര കിലോമീറ്റര് ...ഞങ്ങള്‍ടെ ഒപ്പരം സുനാമീം ...ഭാഗ്യത്തിന് സുനാമി ഡിം ..ന്നു പറഞ്ഞ് ഞങ്ങള്‍ടെ തൊട്ടു കീഴെ വീണു ...അന്നോട്‌ പരെനന്കി ....നല്ല ജീവന്‍ പോയീനു ..ബാഗ്യം കൊണ്ട് കയിചിലായതാ ...ഓര്ക്കുമ്പൊ..ഇപ്പയും ഉള്ളില് തീ ഉണ്ടീന് .."ഇങ്ങനെ കാക്ക സുനാമി വീര ഗാഥകള്‍ പറഞ്ഞ് ഇരിക്കവേ ഞാന്‍ ഇടയ്ക്ക് കേറി ഒരു ചോദ്യം "കോഴിക്കോട്‌ കടപ്പുറത്ത്‌ സുനാമി അത്രക്ക്‌ അടിച്ചില്ലല്ലോ കക്കാ " ഇതു കെട്ട് കാക്ക ദേഷ്യത്തില്‍ എന്നോട്‌ "അന്നോട്‌ ആരാ പരഞെയി കൊയിക്കൊട്ടില്ലാന്നു ..." ഞാന്‍ തുടര്‍ന്നു "അത് ടെലിവിഷന്‍ കൂടി സുനാമി അടിച്ച സ്ഥലവും മരിച്ച ആളിന്റെ കണക്കും ഒക്കെ കാണിച്ചല്ലോ ...അതില്‍ കോഴിക്കോട്‌ ഇല്ലാരുന്നു "അപ്പോള്‍ കാക്ക ഇങ്ങനെ പറഞ്ഞുകൊണ്ട് പുറത്തേക്ക്‌ പോയി "ഓരുക്ക് തെറ്റീതാ ...ശരിക്കും കൊയിക്കൊട്ടാ അടിചെയ്യ്‌ "ഞങ്ങള്‍ കാക്കയുടെ പുളുക്കഥ ഓര്മിച് പൊട്ടി ചിരിച്ചു ...ചിരിക്കിടയില്‍ കൊടും കാറ്റു പോലെ കാക്ക തിരിച്ചു വന്നു എന്നിട്ട് ഇത്രയും കൂടി പറഞ്ഞ് പോയി ""അനക്കൊക്കെ ബിശാസം ഇല്ലെങ്കി ..മൈതീനോട് വിളിച്ച് ചോയിക്കിന്‍ ഓന്റെ നമ്പര് ഞാന് തരന്നുണ്ട്"


8 comments:

  1. മൈതീന്റെ നമ്പർ തരാമെന്നു പറഞ്ഞതല്ലേ, എന്നിട്ടും വിശ്വസിക്കില്ലാന്ന് വച്ചാ ഇത്തിരി കഷ്ടോണ്ട്, ട്ടോ. ഞാൻ കാക്കേടെ സൈഡാ :)

    ReplyDelete
  2. സ്നേഹതീരം :മൈതീന്റെ നമ്പറില്‍ വിളിച്ചു അപ്പോള്‍ കേട്ടത്‌ "ഈ സബ്സ്ക്യ്ബെര്‍ നിലവില്‍ ഇല്ല "എന്ന പെണ്‍സ്വരം..കാക്ക ഞങ്ങള്‍ടെ കയ്യില്‍നിന്നു ഫോണ്‍ വാങ്ങി ഒന്നുടെ വിളിച്ചു ..അപ്പോളും മറുപടി അത് തന്നെ ...കാക്ക ഇതുകേട്ടുഞങ്ങളോട്‌ പറഞ്ഞു "ഓന്റെ വീടരാ ഫോണ്‍ എടുക്കണേ ..ഇനി വല്ലാതെ വിളിച്ച് സുയിപ്പാക്കണ്ടാന്നു "

    mukthar udarampoyil :നന്ദി മാഷേ

    ശ്രീ :നന്ദി ശ്രീ ..

    ReplyDelete
  3. ഇതെന്തര് പുരാണാ...മിസ്സ്കോളാന്നാ തോന്നണേ !

    ReplyDelete
  4. വളരെ നന്നായിട്ടുണ്ട് .നല്ല ആശയം..
    ആശംസകള്‍ .........
    തസ്ലീം.പി

    ReplyDelete
  5. മൊയ്തീനേപ്പോലെയുള്ള ഇമ്മിണിയാളോളെ ഞമ്മളറിയുംട്ടാ...

    ReplyDelete
  6. ഒരു നുറുങ്ങ്: നന്ദി മാഷേ

    mukthar udarampoyil :നന്ദി മാഷേ
    Thasleem.P തസ്ലിം.പി: നന്ദി മാഷേ

    ബിലത്തിപട്ടണം:നന്ദി മാഷേ

    ReplyDelete