Tuesday, 15 September 2009

തേങ്ങയെ പട്ടി ആക്കരുത്‌ .........


ഈ കഥ എന്റെ കുഞ്ഞും നാളില്‍ നടന്നതാ .....അന്ന് വീട്ടില്‍ അത്യന്തതുനികം അല്ലെങ്കിലും ഒരു കക്കൂസ് ഉണ്ടായിരുന്നു ....എന്നാലും പൊതു പറമ്പില്‍ വെളിക്കിരിക്കുന്നതിന്റെയ് ആ സുഖം കക്കൂസില്‍ കിട്ടില്ല ...(ഇതു അനുഭവസ്ട്ര്ക്ക് അറിയാം ...)ആ പരമാനന്ദ സുഖം ആവോളം നുകരാന്‍ ഞാന്‍ എന്നും പരംബിലെക്കാ പോവര് ..വീടിന്റെയ്‌ എതിര്‍ വശത്തുള്ള വിശാലമായ പറമ്പ് നിറയെ തെങ്ങും മാവും പ്ലാവും ഒക്കെ ഇടകലര്‍ന്ന ഒരു സുന്ദരന്‍ പറമ്പ് ...ഈ പരംബിന്റെയ്‌ തുടക്കത്തില്‍ അഞ്ചു പ്ലാവുകള്‍ നിരനിരയായ്‌ ഇങ്ങനെ നില്‍പുണ്ട്.... രാവിലെ അതിന് മുന്‍പില്‍ നല്ല കസപിസകള്‍ നടക്കാറുണ്ട്...പ്ലാവില കുത്ത് മത്സരം ....ഞാന്‍ ഓര്‍ത്തു പോകാറുണ്ട് ഇല കൊഴിച്ച് ഇങ്ങനെ ദുക്കതോടെയ് നില്ക്കുന്ന പ്ലാവുകള്‍ ഈ കോലാഹലങ്ങള്‍ കണ്ടു പൊട്ടി ചിരിക്കുമായിരിക്കും ....ഇതിനിടയില്‍ അല്ലറ ചില്ലറ ഉണ്തലും തല്ലലും "എന്റമ്മേ "എന്ന് വിളിച്ച് കമഴ്ന്നടിച്ച് വീഴലും ഒക്കെ ഉണ്ട്‌...കേട്ടോ ..ഈ പരംബിന്റെയ്‌ ഉടമസ്ടന്‍ അടുതല്ല താമസം ..അത് കൊണ്ട് പറമ്പില്‍ വീഴുന്ന തേങ്ങ ,മാങ്ങാ ,ചക്ക ഇത്യാദി സാധനങ്ങള്‍ കിട്ടുന്നവര്‍ക്ക് എടുക്കാം ....പിന്നേ വല്ലപ്പോഴും ഉടമസ്ടന്‍ വന്നു കുറച്ച് പുളിച്ച തെറി പറയും ..അപ്പോള്‍ അവിടെ ഉള്ള ഗുണഭോക്താവ് ...ദേ ഇങ്ങനെ പ്രതികരിക്കും "എന്നാലും ആളില്ലന്നു കരുതി ഈ കൊള്ളരുതായ്മ ചെയ്യാമോ "അത് കുറച്ച് ഉറക്കേയ്‌ ആയിരിക്കും ...ഒളിച്ചു നില്ക്കുന്ന മറ്റുള്ളവര്‍ കേട്ടോട്ടേ എന്ന് ...പിന്ന്നെ ഇതെല്ലം പറയുമ്പോളും ആള്ടെയ് കണ്ണ് അടുത്ത് നില്ക്കുന്ന തെങ്ങിന്‍ മേലാവും ...മൂത്ത് പഴുത്ത തേങ്ങ എതിലന്നു നോക്കുവാകും ...നാളെ രാവിലെ നേരെ അതിന്റെ ചോട്ടില്‍ എത്തിയ മതീലോ ...പിന്നേ എന്റെ വീടിന്റെയ്‌ തൊട്ടടുത്ത വീട്ടില്‍ ആട് ,കോഴി ,പശു കൂടാതെ രണ്ടു പട്ടി കളും ഒരു കരുപ്പനും ഒരു ചുമപ്പനും....ചുമപ്പന്‍ കുറച്ച് വയസന്‍ ആണ് ട്ടോ ....ഞാന്‍ കഥയിലേക്ക്‌ വരാം ഒരു പ്രഭാതം ഞാന്‍ പതിവുപോലെ ....വിശാല പറമ്പിലേക്ക്‌ വെളിക്കിരിക്കാന്‍ പോയി ....നിരന്നു നില്‍കുന്ന പ്ലാവിന് അടുത്തെത്തിയപ്പോള്‍ അയലത്ത് വീടിലെ മാമന്‍ പതിവുപോലെ അവിടെ പ്ലാവില കുത്തുന്നു ....പ്രഭാതത്തിന്റെ അരണ്ട വെളിച്ചത്തില്‍ ഞാന്‍ ആ കാഴ്ച കണ്ടു ....കുറച്ചു ദൂരെ തെങ്ങിന്‍ ചോട്ടില്‍ ദേ കിടക്കുന്നു ഒരു തേങ്ങ .... പിന്നേ ഒന്നും ആലോചിച്ചില്ല ....അവിടെ നിന്നു ഞാന്‍ ഓട്ടം ആരംഭിച്ചു ....ഇതു കണ്ട മാമന്‍ എന്നേക്കാള്‍ മുന്പേ തേങ്ങ കിടക്കുന്ന തെങ്ങിന്ചോട്ടിലെക്ക് ...മത്സരത്തില്‍ മാമന്‍ മുന്പേ ഞാന്‍ തൊട്ടു പിറകെ..തെങ്ങിന്ചോട് അടുത്തപ്പോള്‍ മാമന്‍ ചാടി തെങ്ങയുടെയ്‌ മുകളില്‍ .....അപ്പോളാണ് ഞാനും മാമനും ഞെട്ടിപ്പോയത് "ബോവ്വ്‌ ...ബോവ്വ്‌ ...."എന്ന് കുറച്ചു കൊണ്ട് തേങ്ങ ..ദേ ......വടക്കോട്റെക്ക് ഓടുന്നു....മാമന്‍ ഇളിഭ്യനായി ......കൂടെയ്‌ ഞാനും ....അന്ന് ഞാനും മാമനും ഒരു പഴം ചൊല്ല് പഠിച്ചു ട്ടോ ..."ചുമന്നത് എല്ലാം തേങ്ങ അല്ല ".....(മാമാ ഈ കഥ നാട്ടുകരുടെയ്‌ കൂടെയ്‌ പറഞ്ഞതില്‍ ഷെമിക്കുക...ഇങ്ങനെ മാത്രം ആലോചിച്ചാല്‍ മതി "ഏത് പട്ടിക്കും ഒരു ടൈം ഉണ്ടല്ലോന്നു "......പ്രിയ കേള്‍വിക്കാരെ....ഈ ഭൂതത്തിനു ....അഭിപ്രായ രൂപത്തില്‍ കോഴിയോ പട്ടോ...ഒക്കെ തരണേ .........സ്വന്തം ഭൂതത്താന്‍

7 comments:

  1. ചുമന്നത് എല്ലാം തേങ്ങ അല്ല .. കൊള്ളാം!!

    കീമന്‍ ഉപയോഗിച്ചാണൊ റ്റൈപ്പ് ചെയ്യുന്നത്?
    പരംബിലെക്കാ പോവര് .= paRampilEkkaa pOvAR.= പറമ്പിലേക്കാ പോവാറ്
    മുന്പേ = mun_pE മുന്‍പേ അല്ലങ്കില്‍ mumpE=മുമ്പേ
    കരുപ്പനും=kaRuppanum_=കറുപ്പനും
    ഷെമിക്കുക = xamikkuka =ക്ഷമിക്കുക [ksha=ക്ഷ]

    കഴിയുമെങ്കില്‍ തിരുത്തിയിടുക

    ReplyDelete
  2. ഹും ..കൊല്ലാം !!!

    ReplyDelete
  3. അല്ലയോ ഭൂതമേ, കുപ്പിയില്‍ നിന്ന് ഇനിയും പോരട്ടെ ഓരോന്നായി, വായിക്കാന്‍ കാത്തിരിക്കുന്നു.

    ReplyDelete
  4. അരുണ്‍ ,മാണിക്യം ,വീരു ,മിനി ടീച്ചര്‍ .....നന്ദി ഈ ഭൂത കഥകള്‍ വായിച്ച്..അഭിപ്രായങ്ങള്‍ തന്നതിന് ....പിന്നേ പ്രിയ മാണിക്യം ..ഇനിയുള്ള പോസ്റ്റ് കളില്‍ ഞാന്‍ കഴിവതും അക്ഷരങ്ങള്‍ ശെരിയായി എഴുതുവാന്‍ ശ്രമിക്കാം ....

    ReplyDelete
  5. ശെരിയല്ല ഭൂതം... ശരിയാ ശരി!

    ReplyDelete
  6. ഈ ബ്ലോഗണത്തില്‍ ഭൂതം.......

    ReplyDelete