Wednesday, 16 September 2009

ഒരു ഏകാന്ഗ നാടക മാമാന്ങ്കം.....

പ്രിയ ബ്ലോഗന്‍ മാരെ ബ്ലോഗികളെ ...പിന്നേ ഇതൊന്നിലും പെടാത്ത വെറും വായനക്കാരെ ...എന്നേ സഹിക്കുന്നതിനു നന്ദി പറഞ്ഞു കൊള്ളട്ടെ ....(നിങ്ങളെ സമ്മതിക്കണം കേട്ടാ...)..ഞാന്‍ ഇനി പറയാന്‍ പോകുന്ന കഥ എന്‍റെ സ്കൂള്‍ ജീവിതത്തില്‍ നിന്നു പൊടി തട്ടി എടുത്തത്‌ ആണ് ....(പിന്നേ ഇതില്‍ പരാമര്‍ശിക്കപ്പെടുന്ന എന്‍റെ കൂട്ടുകാര്‍ ദയവായി എന്നോട്‌ പരിഭവിക്കരുത് ..ഈ സംഭവങ്ങള്‍ എല്ലാം ഞാന്‍ ഓര്‍ക്കുന്നു ...അതിന്‍റെ അര്‍ഥം ..ഞാന്‍ നിങ്ങളെ എല്ലാം ഓര്‍മ്മിക്കുന്നു എന്നാണ് )ഒന്‍പതാം തരത്തില്‍ പഠിക്കുന്ന കാലം ...ഞങ്ങള്‍ പഠിക്കുന്ന ട്യൂട്ടോറിയല്‍ കോളേജ് ന്റെ വാര്‍ഷികം ...അത് പൂര്‍വാതികം ഭംഗി ആക്കാന്‍ ഞങ്ങളുടെ ഒരു നാടകം വച്ചാലോ എന്ന ചിന്ത മനസ്സില്‍ ഉദിച്ചു ....പിന്നേ നാടക സ്ക്രിപ്റ്റ് ഓടി നടന്ന് ഒപ്പിച്ചെടുത്തു ....ഗ്രീക്ക്‌ പുരാണങ്ങള്‍ക്ക് ഏറെ വേരോട്ടം ഉള്ള മണ്ണാണല്ലോ കേരളം ...അങ്ങനെ ഒരു ഗ്രീക്ക്‌ കഥ തന്നെ ഞങ്ങളും കാച്ചാന്‍ തീരുമാനിച്ചു ....നാകത്തിന്റെ പേരു "വ്യാഴ വട്ടം "..(കഥാ പത്രങ്ങളുടെ പേരു ഓര്‍മയില്‍ കിട്ടുന്നില്ലാട്ടോ....)നാടകത്തില്‍ ഒരു കഥാപാത്രം ഈ ഭൂതം ...പിന്നേ ശിവകുമാര്‍ (കുടുക്ക)ജയകുമാര്‍(കൂത്തി പട്ടാളം)വിജയകുമാര്‍(ബലൂണ്‍)രാജേഷ്‌(ആനപ്പാച്ചന്‍)....അപ്പോള്‍ ചോദിക്കും എനിക്ക് വട്ടപെരോന്നും ഇല്ലെ എന്ന് ..എനിക്കും ഉണ്ട് കേട്ടോ ഒരെണ്ണം അത് ...(അങ്ങനെ സുഖിക്കണ്ട ...ഈ പറഞ്ഞ കൂട്ടുകാരോ ...അതല്ല എന്നേ അറിയുന്ന മറ്റു കൂട്ടുകാരോ ...ഈ ബ്ലോഗ് കാണാന്‍ ഇടവന്നാല്‍ അവര്‍ പറഞ്ഞു തരും ട്ടോ ....)അങ്ങനെ നാടക രെഹഴ്ഹ്സല് അടിപൊളി ആയി നടന്നു....അങ്ങനെ ആ സുദിനം വന്നെത്തി....സ്റ്റേജ് എല്ലാം റെഡി ആക്കി ...നാടക രംഗത്ത് ഈ ഉള്ളവന് ഭാവാഭിനയം മാത്രം (ഇടക്ക് ചെറിയ ചെറിയ ഡയലോഗ് )..രംഗത്ത് എന്നേ ചങ്ങലയില്‍ ബന്ധിച്ചു നിര്‍ത്തിയിരിക്കുന്നു...(ഈ ചങ്ങല എന്‍റെ വലിയ അമ്മ യുടെ വീട്ടിലെ '"ചിപ്പു "എന്ന പട്ടിക്ക്‌ സ്വന്തം )അതില്‍ ചണനൂല്‍ ഉപയോഗിച്ച എന്നേ കെട്ടിയിരിക്കുന്നു ബാക്ക് കര്‍ട്ടന്‍ ചേര്‍ത്തു...ഞാന്‍ അടിമകളുടെ നേതാവ്‌ ....ജയകുമാര്‍,വിജയകുമാര്‍ തുടങ്ങി അടിമകള്‍ ....രാജേഷ്‌ രാജാവ്‌ ..ശിവകുമാര്‍ രാജകിങ്കരന്‍...ശിവകുമാറിന്റെ കൈയ്യില്‍ ഒരു ചാട്ടവാര്‍ (ചാട്ടവാര്‍ പശുവിന്റെ മൂക്ക് കയര്‍ ചെറിയ കമ്പില്‍ കെട്ടി ഉണ്ടാക്കി എടുത്തതാണ് ...അത് കുടയുംപോള്‍ ശിലം ....ശ്ലിം ...എന്ന് ശബ്ദവും കേള്‍ക്കും ....)ശിവകുമാര്‍ എന്ന മഹാ നടന്‍ രിഹെല്സല് സമയത്ത് വളരെ ഭംഗി ആയി ചാട്ട കൊണ്ട്‌ശബ്ദം ഉണ്ടാക്കും ....അത് കണ്ടാല്‍ ശെരിക്കും അടി കൊള്ളുന്ന പോലെ ....ഇപ്പുറത്ത് നില്‍ക്കുന്ന്ന മഹാ നടന്‍ മാരായ ഞങ്ങള്‍ അടികൊളുന്നത് തകര്‍ത്തു അഭിനയിക്കും .....രംഗത്ത് ദുഷ്ടനായ രാജേഷ്‌ രാജാവ് മഹാ ദുഷ്ടനായ ശിവകുമാര്‍ കിന്കരനോട് ..അടിമകളായ ജയകുമാറിനെയും...വിജയാകുമാരിനെയും...നേതാവായ എന്‍റെ മുന്നില്‍ ഇട്ടു അടിക്കാന്‍ ആജ്ഞാപിക്കുന്നു ....ഇതു കേട്ട കിങ്കരന്‍ ആദ്യം വിജയകുമാര്‍ അടിമയെ പൊതിരെ തല്ലി ചാട്ടവാര്‍ മിന്നല്‍ പിണര്‍ പോലെ അന്തരീഷത്തില്‍ ....വിജയകുമാര്‍ അടി കൊള്ളുന്ന രംഗങ്ങള്‍ അഭിനയിച്ചു തകര്‍ത്തു .....അടുത്ത ഊഴം ജയകുമാര്‍ അടിമ .....കൈയ്യില്‍ ചാട്ടവാര്‍ പിടിച്ച കിങ്കരന്‍ നേരെ ജയകുമാറിന്റെ അടുത്തേക്ക്‌ .....അന്തരീഷത്തില്‍ രാജേഷ്‌ രാജാവിന്റെയും ശിവകുമാര്‍ കിന്കരന്റെയും അട്ടഹാസം .....കൂടെ...ഈ ഭൂത തിന്റെയ്‌ "അരുതേ"....എന്നുള്ള വിളിയും ......ചാട്ടവാര്‍ പൊങ്ങുന്നു അടി തുടങ്ങുന്നു ...കൂടെ ജയകുമാര്‍ അടിമയുടെ അഭിനയവും .....പെട്ടെന്ന് ഞങ്ങള്‍ എല്ലാം അത്ഭുതത്തോടെ ജയകുമാര്‍ അടിമയെ നോക്കി .....ഇതെന്താ...അഭിനയം...അഭിനയിച്ചു ജീവിച്ചുകളഞ്ഞു എന്നൊക്കെ കേട്ടിട്ടില്ലേ .....അതുപോലെ....മുട്ടുകളില്‍ നിന്നിരുന്ന അടിമ എഴുനേറ്റു നിന്നു മുതുകിലെക്ക് കൈ കടത്തി കരയുന്നു...വലിയ വായില്‍ നിലവിളിക്കുന്നു.....പെട്ടെന്ന് ...ആരും പ്രതീഷിചിരിക്കാത്തത് നടന്നു ..ജയകുമാര്‍ അടിമ ...ശിവകുമാര്‍ കിങ്കരറെയ് മേല്‍ ചാടി വീണു ....ഞങ്ങള്‍ ആലോചിച്ചു ..ഈ ഭാഗം നാടകത്തില്‍ ഇല്ലല്ലോ ....ഏതായാലും ഇതു നാടകതിന്റെയ്‌ ഭാഗം അല്ലെന്നു മനസിലാക്കിയ കര്‍ട്ടന്‍ വലിക്കാരന്‍ അണ്ണന്‍ .....കര്‍ട്ടന്‍താഴ്ത്തി .....കര്‍ട്ടന്‍തഴ്ത്തിയിട്ടും ....അടി തുടരുന്ന ..അടിമയെയും കിന്കരനെയും ....ഞങ്ങളും അദ്ദ്യപകരും ചേര്‍ന്ന് പിടിച്ചു മാറ്റി ....കുറച്ച കഴിഞ്ഞു ...അടിമ ജയകുമാരിന്റെയ് മുതുകില്‍ ചാട്ട വലിപ്പത്തില്‍ തിനുര്‍ത്തു പൊങ്ങിയത് ...കണ്ടപ്പോള്‍ ആണ് ....ജയകുമാര്‍ അടിമ അഭിനയിച്ച ജീവിച്ചതിന്റെ ഗുട്ടന്‍സ്‌ പിടി കിട്ടിയത് ...(ഇപ്പോള്‍ ചോദിച്ചാലും ജയകുമാര്‍ പറയും "അവന്‍ മനപൂര്‍വ്വം അടിച്ചതാടാ "എന്ന് )

5 comments:

  1. ബ്ലോഗ് വായിച്ച് അഭിപ്രായം ഒന്നും കിട്ടിയില്ലെങ്കിലും ഇതൊക്കെ വായിച്ചറിഞ്ഞ എന്‍റെബ്ലോഗര്‍ അല്ലാത്ത സുഹൃത്ത് ടെലിഫോണ്‍ വഴി നല്ല തെറി തന്നു ട്ടോ ....പിന്നേ ഒരു റിക്വസ്റ്റ് ഉം ...."എന്നേ പറ്റി ഒന്നും എഴുതി കളയല്ലേ " എന്ന് .....

    ReplyDelete
  2. നന്നായിട്ടുണ്ട്,
    അക്ഷരത്തെറ്റുകള്‍ ഒഴിവാക്കിക്കൂടെ...
    പിന്നെ കമന്റില്‍ കാര്യമില്ല
    എല്ലാരും വായിയ്ക്കുന്നുണ്ട്...

    എന്തിനാ ഈ വേഡ് വെരി ?

    ReplyDelete
  3. നന്ദി കൊട്ടോട്ടിക്കരാ ...ഇനിയുള്ള എഴുത്തുകളില്‍ ഞാന്‍ അക്ഷരതെറ്റ് ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കാം ...

    ReplyDelete
  4. കലക്കീട്ടുണ്ട്..നാടകം...കോമഡി എഴുത്തു കൊള്ളാം..
    പിന്നെ ഒമ്പതാം തരത്തിൽ ട്യൂട്ടോറിയൽ കോളേജോ?? ഒരപാകത പോലെ
    അക്ഷരത്തെറ്റും ശ്രദ്ധിക്കുക..

    ReplyDelete
  5. പ്രിയ വീരു താങ്കളുടെ പ്രതികരണത്തിന് നന്ദി ...പിന്നെ സ്കൂളില്‍ പോകുന്നതിനൊപ്പം...ട്യൂഷന്‍ ക്ലാസ്സിനും പോകുമായിരുന്നു ...ട്യൂഷന്‍ സ്ഥാപനത്തിന്‍റെ വാര്‍ഷികം അതാണ് ഉദ്ദേശിച്ചത് ...കഴിവതും ഇനിയുള്ള പോസ്റ്റുകളില്‍ അക്ഷരതെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കാം .....

    ReplyDelete